ഗാൽവേയിൽ കുട്ടികൾക്ക് ഏകദിന ധ്യാനം "ആത്മീയം 2019' മാർച്ച് 23 ന്
Saturday, March 16, 2019 4:24 PM IST
ഗാൽവേ, അയർലൻഡ്: സെന്‍റ് തോമസ് സീറോ മലബാര്‍ ചർച്ച് കുട്ടികള്‍ക്ക് ഏകദിന ധ്യാനവും സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് (SMYM) Galway unit - ഉദ്ഘാടനവും മാർച്ച് 23 ന് (ശനി) മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ നടക്കും.

ജൂണിയർ (2nd Class മുതൽ 5th class ), സീനിയർ (6th class - 8th class ) , Super സീനിയർ (9th class,Transition year & above) എന്നീ വിഭാഗങ്ങളായി തിരിച്ചാണ് ധ്യാനം.
രാവിലെ 9 ന് രജിസ്ട്രേഷൻ ആരംഭിക്കും. അതോടൊപ്പം കുട്ടികളുടെ രക്ഷാകർത്താക്കൾ "parents consent form" നിർബന്ധമായും പൂരിപ്പിച്ച് നൽകേണ്ടതാണ്. ധ്യാന ദിവസം കുട്ടികൾക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. മുതിർന്നവർക്കായി English Mass (scheduled mass of mervue parish) നെ തുടർന്ന് 10 മുതൽ ഒന്നു വരെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ഫാ. ക്ലെമെന്‍റ് പാടത്തീപറമ്പിൽ, ഫാ രാജേഷ് മേച്ചീറകാത് , ഫാ റോയ് വട്ടക്കാട്ട് & ടീം എന്നീ വൈദികരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുക.

കുട്ടികളുടെ മനസുകളെ വചനാധിഷ്ടിതമായി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന കളികൾ, ദൈവിക പ്രവൃത്തനങ്ങൾ ദൃശ്യമാകുന്ന പ്രാർഥനകൾ, വചനത്തിന്‍റെ അന്തര്‍ഭാവം ഹൃദയ ഭിത്തികളിൽ ആലേഖനം ചെയ്യപ്പെടുന്ന ക്ലാസുകൾ, ആത്മാവിനെ ദൈവസന്നിധിയിലേക്കുയർത്തുന്ന ഗാന ശുശ്രൂഷ. ദൈവവുമായി അനുരഞ്‌ജിപ്പിക്കുന്ന കുമ്പസാരം. ജീവിത നവീകരിക്കപ്പെടുന്ന ആരാധന, വിശുദ്ധ കുർബാന തുടങ്ങിയവ ധ്യാനത്തിന്‍റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ജോബി പോൾ 0851672375, അനിൽ ജേക്കബ് 0879644979, ഷൈജി ജോൺസൺ
0892455172.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ