ജസോല പള്ളിയിൽ കുടുംബ നവീകരണ ധ്യാനവും കുട്ടികളുടെ ധ്യാനവും ഏപ്രിൽ 12, 13, 14 തീയതികളിൽ
Saturday, March 30, 2019 6:55 PM IST
ന്യൂഡൽഹി: ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഫാ.ബോബിൻ തോമസും ഫാ. റ്റെജി തോമസും (സെന്‍റ് കമില്ല്സ് ബാംഗ്ലൂർ ) നയിക്കുന്ന ഇടവക നവീകരണ ധ്യാനം ഏപ്രിൽ 12, 13, (വെള്ളി, ശനി) തീയതികളിൽ വൈകുന്നേരം 5 മുതൽ 9.30 വരെയും 14 ന് രാവിലെ ഓശാനയുടെ തിരുക്കർമങ്ങൾക്കുശേഷം വൈകുന്നേരം 4 വരെയും നടക്കും.

ഈ ദിവസങ്ങളിൽ കുട്ടികൾക്കുള്ള ധ്യാനം സിസ്റ്റർ മരിയാ ജീസ് എസ്ഡി ആൻഡ് ടീം നയിക്കും. ജപമാല, വിശുദ്ധ കുർബാന, കുമ്പസാരം, നൊവേന, വചന ശുശ്രൂഷ, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം , തൈലാഭിഷേകം, നേർച്ച ഭക്ഷണം എന്നിവ ധ്യാനത്തിന്‍റെ ഭാഗമാണ്. ഫാ. ജൂലിയസ് ജോബ്, ഫാ. ജോസഫ് ഡെന്നിസ് എന്നിവർ നേതൃത്വം നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്