ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ഹാ​ശാ ആ​ഴ്ച ശ്രു​ശൂ​ഷ​ക​ൾ
Friday, April 12, 2019 10:53 PM IST
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ഹാ​ശാ ആ​ഴ​ച ശ്രു​ശൂ​ഷ​ക​ൾ​ക്ക് അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്ര​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഏ​പ്രി​ൽ 13 വൈ​കി​ട്ട് 6നു ​ഓ​ശാ​ന പെ​രു​നാ​ൾ സ​ന്ധ്യാ​ന​മ​സ്കാ​രം. ഏ​പ്രി​ൽ 14 രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​ന​മ​സ്കാ​രം, എ​ട്ടി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യും, 9.30നു ​ഓ​ശാ​ന​യു​ടെ പ്ര​ത്യേ​ക ശ്രു​ശൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും.

ഏ​പ്രി​ൽ 14 മു​ത​ൽ 16 വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് 6ന് ​സ​ന്ധ്യാ​ന​മ​സ്കാ​ര​വും ധ്യാ​ന​പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും. ഏ​പ്രി​ൽ 17 ബു​ധ​നാ​ഴ്ച മൂ​ന്നി​ന് കു​ട്ടി​ക​ൾ​ക്കാ​യി പാ​പ​വി​മോ​ച​ന പ​ഠ​ന​വും പ്രാ​ർ​ഥ​ന​യും. വൈ​കി​ട്ട് 6ന് ​സ​ന്ധ്യാ​ന​മ​സ്കാ​ര​വും പെ​സ​ഹാ​യു​ടെ രാ​ത്രി ന​മ​സ്കാ​ര​വും.

ഏ​പ്രി​ൽ 18 രാ​വി​ലെ 5നു ​പ്ര​ഭാ​ത​ന​മ​സ്കാ​ര​വും ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും വൈ​കി​ട്ട് 6നു ​സ​ന്ധ്യാ​ന​മ​സ്കാ​ര​വും കാ​ൽ​ക​ഴു​ക​ൽ ശ്രു​ശൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും.

എ​പ്രി​ൽ 19ന് ​സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ രാ​വി​ലെ 8 മു​ത​ൽ 4 വ​രെ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശ്രു​ശൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടും.
ഏ​പ്രി​ൽ 20ന് ​രാ​വി​ലെ 9ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന വൈ​കി​ട്ട് 6.30 ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം.

ഏ​പ്രി​ൽ 21 രാ​വി​ലെ 5നു ​രാ​ത്രി ന​മ​സ്കാ​രം ഉ​യി​ർ​പ്പി​ന്‍റെ വി​ളം​ബ​ര​വും, 5.30നു ​പ്ര​ഭാ​ത​ന​മ​സ്കാ​രം, 6.30നു ​ഈ​സ്റ്റ​ർ ശ്രു​ശൂ​ഷ, 7.30 വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ഈ​സ്റ്റ​ർ സ​ന്ദേ​ശം, നേ​ർ​ച്ച​വി​ള​ന്പും ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ. ​അ​ജു എ​ബ്ര​ഹാം, സ​ഹ. വി​കാ​രി ഫാ. ​പ​ത്രോ​സ് ജോ​യ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി