ഓ​സ്ട്രി​യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് ലേ​ബ​ർ ചേംബറിന് പു​തു സാ​ര​ഥി​ക​ൾ
Friday, April 12, 2019 11:42 PM IST
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​നു വേ​ണ്ടി സ്ഥാ​പി​ത​മാ​യി​ട്ടു​ള്ള സാ​മൂ​ഹ്യ രാ​ഷ്ട്രി​യ സം​ഘ​ട​ന​യാ​യ ആ​ർ​ബൈ​ത​ർ കാ​മ​റി​ലേ​യ്ക്കു​ള്ള (ലേ​ബ​ർ ചേംബർ) തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ന​ട​ന്ന ന​ന്ദി​പ്ര​മേ​യ​ത്തി​ൽ മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച എ​ഫ്എ​സ്ജി പാ​ർ​ട്ടി വോ​ട്ട​ർ​മാ​ർ​ക്ക് കൃ​ത​ജ്ഞ​ത അ​റി​യി​ച്ചു. വി​ജ​യ​ത്തോ​ടെ ഓ​സ്ട്രി​യ​യി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള രാ​ഷ്രി​യ സം​ഘ​ട​ന​ക​ളി​ൽ എ​ഫ്എ​സ്ജി ഒ​ന്നാ​മ​തെ​ത്തി.

സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഓ​ഫ് ഓ​സ്ട്രി​യ​യു​ടെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ എ​ഫ്എ​സ്ജി ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച (58.73%) വോ​ട്ടു​ക​ളേ​ക്കാ​ൾ ര​ണ്ടു ശ​ത​മാ​നം കൂ​ടു​ത​ൽ വോ​ട്ടു​ക​ളു​മാ​യി (60.07%) കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് തു​ട​ർ​ച്ച​യാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ വി​ജ​യ​വും ഓ​രോ ത​വ​ണ​യും വ​ർ​ധി​ക്കു​ന്ന വി​ജ​യ ശ​ത​മാ​ന​വും എ​ഫ്എ​സ്ജി പാ​ർ​ട്ടി​യു​ടെ​യും വി​ശ്വാ​സ്യ​ത​യും സ്വീ​കാ​ര്യ​ത​യും വി​യ​ന്ന​യി​ലെ തൊ​ഴി​ലാ​ളി വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ലാ​കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വു കൂ​ടി​യാ​യി ഈ ​വി​ജ​യം.

’തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​ല​മെ​ന്‍റ്’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ആ​ർ​ബൈ​ത​ർ കാ​മ​ർ തെ​ര​ഞ്ഞെ​ടു​പ്പ് എ​ല്ലാ അ​ഞ്ചു വ​ർ​ഷം കൂ​ടു​ന്പോ​ഴാ​ണ് ന​ട​ക്കു​ന്ന​ത്. ഓ​സ്ട്രി​യ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ സം​ര​ക്ഷി​ക്കാ​നും, തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും നി​ല​കൊ​ള്ളു​ന്ന പ്ര​സ്ഥാ​ന​മാ​ണ് ആ​ർ​ബൈ​ത​ർ കാ​മ​ർ. എ​ഫ്എ​സ്ജി​യെ വി​ജ​യി​പ്പി​ക്കാ​ൻ പ​ങ്കു​വ​ഹി​ച്ച ഓ​സ്ട്രി​യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് മ​ല​യാ​ളി​ക​ളി​ൽ നി​ന്നും മ​ത്സ​രി​ച്ചു ജ​യി​ച്ച സ​ജി മ​തു​പു​റ​ത്ത് ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി