അ​ന്താ​രാ​ഷ്ട്ര മാ​ര​ത്ത​ണി​ൽ മ​ല​യാ​ളി​ക​ളെ അ​ണി​നി​ര​ത്തി കേ​ര​ള സ​മാ​ജം വി​യ​ന്ന
Friday, April 12, 2019 11:44 PM IST
വി​യ​ന്ന: അ​ന്താ​രാ​ഷ്ട്ര മാ​ര​ത്ത​ണി​ൽ കേ​ര​ള സ​മാ​ജം വി​യ​ന്ന​യു​ടെ 15 അം​ഗ ടീ​മി​നെ പ​ങ്കെ​ടു​പ്പി​ച്ചു. ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത മു​പ്പ​ത്തി​യാ​റാ​മ​ത് അ​ന്താ​രാ​ഷ്ട്ര മാ​ര​ത്ത​ണി​ൽ കേ​ര​ള സ​മാ​ജം വി​യ​ന്ന ത​ങ്ങ​ളു​ടെ പ​തി​ന​ഞ്ച0​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് മ​ല​യാ​ളി പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കി​യ​ത്. പാ​പ്പ​ച്ച​ൻ പു​ന്ന​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടീ​മി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

ഏ​പ്രി​ൽ 7 രാ​വി​ലെ 9ന് ​വി​യ​ന്ന​യി​ലെ ഐ​ക്യ​രാ​ഷ്ട്ര സ​ഭാ ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ നി​ന്നാ​ണ് മാ​ര​ത്ത​ണ്‍ ആ​രം​ഭി​ച്ച​ത്. നാ​ൽ​പ്പ​ത്തി​ര​ണ്ടു കി​ലോ​മീ​റ്റ​ർ ഓ​ടി​ത്തീ​ർ​ക്കേ​ണ്ട സി​റ്റി മാ​ര​ത്ത​ണ്‍ ഇ​രു​പ​ത്തി​യൊ​ന്നു കി​ലോ​മീ​റ്റ​ർ ഓ​ടേ​ണ്ട ഹാ​ൽ​ഫ് മാ​ര​ത്ത​ണ്‍, റി​ലേ മാ​ര​ത്ത​ണ്‍ എ​ന്നി​ങ്ങ​നെ 3 വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മാ​ര​ത്ത​ണ്‍ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​വ​ർ​ഷ​ത്തെ മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ത്ത​വ​ർ (ഹാ​ഫ് മാ​ര​ത്ത​ണ്‍) പാ​പ്പ​ച്ച​ൻ പു​ന്ന​ക്ക​ൻ, ബൈ​ജു ഓ​ണാ​ട്ട്, സെ​നി​ൻ ശി​ശു​പാ​ല​ൻ, ജെ​ന്നി​ഫെ​ർ വ​ട്ട​ക്കു​ന്നും​പു​റ​ത്ത്, റി​ലേ മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ത്ത​വ​ർ വി​ല്ല്യം പെ​ഴും​കാ​ട്ടി​ൽ, മ​രി​യ ഓ​ണാ​ട്ട്, റോ​ണി വെ​ള്ളൂ​ക്കു​ന്നേ​ൽ, കെ​വി​ൻ ഞൊ​ണ്ടി​മാ​ക്കി​ൽ, ആ​ൻ​റോ​ണ്‍ സെ​ബാ​സ്റ്റ്യ​ൻ, സി​ൽ​വി​യ കൈ​ലാ​ത്ത്, ഫ്രാ​ൻ​സ് സ്രാ​ന്പി​ക്ക​ൽ, ആ​ൽ​ഫി പു​ല്ലേ​ലി എ​ന്നി​വ​രാ​ണ്.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ