മാണിസാറിന്‍റെ ഓർമയില്‍ ഒത്തുചേന്ന് ഓസ്ട്രിയൻ മലയാളികൾ
Saturday, April 13, 2019 3:26 PM IST
വിയന്ന: കേരള കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായിരുന്ന മാണിസാറിന്‍റെ ഓർമയില്‍ ഒത്തുചേന്ന് ഓസ്ട്രിയൻ മലയാളികൾ. മാണിസാറിന്‍റെ സംസ്കാരത്തോടനുബന്ധിച്ച് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ പ്രവാസി കേരള കോണ്‍ഗ്രസ് നേതൃത്വത്തിലാണ് കെ.എം മാണി അനുസ്മരണ യോഗം സംഘടിപ്പിച്ചത്.

യോഗത്തില്‍ സംസാരിച്ചവര്‍ മാണിസാര്‍ തങ്ങള്‍ക്കു നല്‍കിയ സ്നേഹ വായ്പ് പങ്കു വയ്ക്കുകയും. കെ.എം മാണി എന്ന വ്യക്തി ഓരോരുത്തരുടെയും ജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തിയിരുന്നു എന്നും നമ്മുടെ ഓരോരുത്തരുടെയും ആവേശവും ആശ്രയവും ആയിരുന്ന മാണിസാറിന്‍റെ വിയോഗം സമാനതകളില്ലാത്തതാണെന്നും അനുസ്മരിച്ചു .

വിയന്നയിലെ ഐബെൻ ഗാസേയില്‍ , ജോർജ് ഐക്കരേട്ടിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ റോയി ഐക്കരേട്ട്‌ സ്വാഗതം ആശംസിച്ചു. സണ്ണി മണിയഞ്ചിറ, ജിമ്മി തോമസ് കുടിയത്തുകുഴിപ്പില്‍ , എബി പാലമറ്റം, ജോജി മോൻ , മാത്യു ചെറിയൻകാലായിൽ എന്നിവർ സംസാരിച്ചു . കെ. അവറാച്ചൻ നന്ദി പറഞ്ഞു. ജോജോ ഐക്കര, ലിന്‍റോ പാലക്കുടി എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍