പുഷ്പവിഹാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ വിഷുദിന പരിപാടികൾ
Saturday, April 13, 2019 5:49 PM IST
ന്യൂഡൽഹി: പുഷ്പവിഹാർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിഷുദിനമായ ഏപ്രിൽ 15ന് (തിങ്കൾ) പുലർച്ചെ 4.30ന് നട തുറക്കൽ, വിഷുക്കണി ദർശനം എന്നിവ നടക്കും. 5.30ന് അഭിഷേഖം, 5.45 ന് ഗണപതി ഹോമം, 8 മുതൽ 12 വരെയും ഉച്ചകഴിഞ്ഞു 2 മുതൽ 5 വരെയും ശ്രീ മദ് മഹാ ഭാഗവത പാരായണം. 8.30 മുതൽ 9.30 വരെ പ്രഭാത ലഘുഭക്ഷണം തുടർന്നു
ഉഷപൂജ, ഉച്ചപൂജ 11ന് നട അടയ്ക്കും.

വൈകുന്നേരം 5.30ന് നട തുറക്കും 6:30ന് ദീപാരാധന, 6:45 മുതൽ കലാമണ്ധലം രമണി ഹരിദാസിന്‍റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ. രാത്രി 8 ന് അത്താഴപൂജ, 8.50ന് ഹരിവരാസനം, 9 ന് നട അടയ്ക്കൽ തുടർന്ന് അന്നദാനം.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്