ബ്രിസ്റ്റോൾ: ജനാധിപധ്യ വിശ്വാസികളും അദ്ധ്വാന വർഗാനുഭാവികളുമായ ധാരാളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന യൂകെയിലെ പ്രധാന സ്ഥലമായ ബ്രിസ്റ്റോളിൽ നടന്ന കെ.എം. മാണി സാർ അനുസ്മരണം ജനപ്രാധിനിത്യം കൊണ്ടും വൈകാരികമായ അനുഭവ പങ്കുവയ്ക്കൽ കൊണ്ടും അവിസ്മരണീയമായി. ബ്രിസ്റ്റോളിൽ ഫിഷ്പോൻഡ്സ് സെന്റ് ജോസഫ്സ് ഹാളിൽ ഏപ്രിൽ 14 ഞായറാഴ്ച്ചയാണ് അനുസ്മരണയോഗം സംഘടിപ്പിച്ചത്.
നേരിട്ടും കുടുംബപരമായും സാമൂഹ്യമായും മാണി സാറിനെ നേരിട്ടറിഞ്ഞവരും മനസിലാക്കിയവരും ഒറ്റയ്ക്കും കൂട്ടായും അദ്ദേഹത്തിന്റെ വിയോഗത്തിൽ സ്മരിച്ചു. ചിലരെ സംബന്ധിച്ചിടത്തോളം മാണി സാർ ഒരു അത്ഭുത പ്രതിഭാസമായിരുന്നു. മറ്റു ചിലർ പ്രഗത്ഭനായ സാന്പത്തിക വിദഗ്ദ്ധനായും, ജനകീയനായ ഭരണ കർത്താവായും, കർഷക രക്ഷകനായും, മാതൃകാ കുടുംബനായകനായും ഒക്കെ മാണി സാറിനെ വിശേഷിപ്പിച്ചു.
പ്രോഗ്രാം കോഓർഡിനേറ്റർ മാനുവൽ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണൽ സെക്രട്ടറി ബെന്നി അന്പാട്ട്, ബ്രിസ്റ്റോൾ കേരളാ കോണ്‍ഗ്രസ് നേതാക്കളും സഹ പ്രോഗ്രാം കോർഡിനേറ്റർമാരുമായ പ്രഥമ ബ്രിസ്ക പ്രസിഡന്റ് ജോമോൻ സെബാസ്റ്റ്യയൻ , രാജുമോൻ പി.കെ, ഓവർസീസ് കോണ്‍ഗ്രസ് നേതാവും ബ്രിസ്റ്റോൾ ബിസിനസ് ഫോറം പ്രസിഡന്റുമായ പ്രസാദ് ജോണ്‍, മാണി സാറിന്റെ കുടുംബ സൗഹൃദ ശ്രേണിയിലുള്ള പ്രമുഖ സാംസ്കാരിക കാരുണ്യ പ്രവർത്തകൻ ജഗതീഷ് നായർ, ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷൻ (ബ്രിസ്ക) പ്രസിഡന്റ് ടോം ജേക്കബ്, ജനറൽ സെക്രട്ടറി ഷാജി വർക്കി, സീറോ മലബാർ ട്രസ്റ്റിമാരായ സെബാസ്റ്റ്യൻ ലോനപ്പൻ, മെജോ ചെന്നേലിൽ സീറോ മലങ്കര സെക്രട്ടറി റെജി മാണികുളം , ട്രുസ്ടീ വിനോദ് ജോണ്സൻ, സീറോ മലങ്കര ചർച് സണ്‍ഡേ സ്കൂൾ ഹെഡ് മാസ്റ്റർ വിനോയ് മാത്യു, ഫിഷ്പോൻഡ്സ് സ്നേഹ അയൽക്കൂട്ടം പ്രസിഡന്റ് ജോസ് കല്ലറച്ചുള്ളി, കൾച്ചറൽ അഫെയേഴ്സ് കോഓർഡിനേറ്റർ ജോജി മാത്യു, ബ്രിസ്ക ഭാരവാഹികളായ ജീവൻ തോമസ്, സന്തോഷ് ജേക്കബ് പുത്തേട്ട്, സജി മാത്യു ,കേരളാ യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി രാജുമോൻ പി.കെ., ബ്രിസ്ക മുൻ ജനറൽ സെക്രട്ടറിയും ജനപക്ഷം നേതാവുമായ ജോസ് തോമസ് ( ബോബി മാറാമാറ്റം ), യൂബിഎംഎ പ്രസിഡന്റും യുക്മ മുൻ റീജണൽ ട്രഷറുമായ ജാക്സണ്, കേരളാ കോണ്‍ഗ്രസിന്റെയും ഓവർസീസ് കോണ്‍ഗ്രസിന്റെയും ബ്രിസ്റ്റൊളിലെ നേതൃ നിരയിലുള്ള സാജൻ സെബാസ്റ്റ്യൻ, ജഗി ജോസഫ്, ബാബു അളിയത്, ജെയിംസ് ജേക്കബ് പറയരുപറന്പിൽ,വിൻസെന്റ് തോമസ് പരണികുളങ്ങര, ജെജിസൻ ജോസ്, ജോർജ് തോമസ് ( റെജി മണിയാലിൽ) തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു. മുതിർന്ന പ്രവാസിയും കേരളാ കോണ്‍ഗ്രസ് അനുഭാവിയുമായ ജോസ് മാത്യു തേവർപറന്പിൽ നാൽപ്പതു വർഷങ്ങൾക്ക് മുൻപ് മുതൽ മാണി സാറുമായുള്ള സൗഹൃദാനുഭവങ്ങൾ വിവരിച്ചു.
തലേ ദിവസം സൗത്തമേടിൽ നടന്ന ആലോചനാ യോഗത്തിലും പലരും കുടുംബ സമേതം പങ്കെടുത്തിരുന്നു . ബ്രാഡ്ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സിലർ ടോം ആദിത്യ , ഓവർസീസ് കോണ്‍ഗ്രസ് നേതാവ് കൂടിയായ യുകെ കെസിഎ പ്രസിഡന്റ് തോമസ് ജോസഫ് , ബ്രിസ്ക മുൻ പ്രസിഡന്റുമാരായ ജോജിമോൻ കുര്യാക്കോസ്, ഷെൽവി വർക്കി, കെസിവൈഎൽ അഡ്വൈസറും മുൻ ബ്രിസ്ക ട്രെഷറുമായ ബിജു അബ്രാഹം, ബ്രിസ്ക വൈസ് പ്രസിഡന്റ് ബെന്നി കുടിലിൽ, അബ്രാഹം മാത്യു ,പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാക്കളായ ജെയിംസ് ഫിലിപ്പ് കുന്നുംപുറം , ഗ്രെയ്സണ് മുപ്പ്രാപ്പിള്ളിൽ, സുബിൻ സിറിയക്, റെജി തോമസ്, ബിനു ജോണ്‍, ലിജോ, ഓവർസീസ് കോണ്‍ഗ്രസ് നേതാവും യു. കെ യിലെ പുതുപ്പള്ളി സംഗമം കോർഡിനേറ്ററുമായ റോണി എബ്രാഹം, ഡയമണ്ട് ക്ലബ് പ്രസിഡന്റ് നോയിച്ചൻ അഗസ്റ്റിൻ, ബോബി സൈമണ്‍, കിഷൻ പയ്യന, ജോർജ് തോമസ് (റെജി മണിയാലിൽ ), ബിനോയ് മാങ്കോട്ടിൽ , ബിജി ബാബു ,വിഭ വിനോദ് , ജോളി മാത്യു തുടങ്ങിയവർ സൗത്തമേട് യോഗത്തിലെത്തി അനുശോചനം അറിയിച്ചു.
ബ്രിസ്റ്റോൾ സീറോ മലബാർ പള്ളി വികാരി ഫാ . പോൾ വെട്ടിക്കാട്ട് മരണ വിവരം അറിഞ്ഞപ്പോൾ തന്നെ അനുശോചനം അറിയിക്കുകയും ശവ സംസ്കാരം നടന്ന ദിവസം വിശുദ്ധ കുർബാന മദ്ധ്യേ അനുസ്മരിക്കുകയും ചെയ്തു. മാണി സാറുമായി ചെറുപ്പം മുതൽ ആത്മബന്ധം പുലർത്തിയിരുന്ന ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ വിശ്വാസ പരിശീലന ഡയറക്ടർ ഫാ. ജോയ് വയലിൽ അനുശോചിച്ചു.
റിപ്പോർട്ട്: മാനുവൽ മാത്യു