സൂര്യ ഫെസ്റ്റിവൽ ഏപ്രിൽ 18 ന് അബുദാബിയിലും 19 ന് ദുബായിലും
Thursday, April 18, 2019 12:19 AM IST
അബുദാബി: പ്രമുഖ ധനവിനിമയ ബ്രാൻഡായ യുഎ ഇ എക്സ്ചേഞ്ചും ഇൻസ്റ്റന്‍റ് മണി ട്രാൻസ്ഫർ ബ്രാൻഡ് എക്സ്പ്രസ് മണിയും തിരുവനന്തപുരം ആസ്ഥാനമായ സൂര്യ ഇന്‍റർ നാഷണലുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 'സൂര്യാ ഫെസ്റ്റിവൽ 2019 ' ഏപ്രിൽ 18ന് (വ്യാഴം) അബുദാബി കേരളാ സോഷ്യൽ സെന്‍ററിലും 19 ന് (വെള്ളി) ദുബായ് എമിരേറ്റ്സ് ഇന്‍റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിലും രാത്രി എട്ടിന് അരങ്ങേറും.

സൂര്യയുടെ രക്ഷാധികാരി ഡോ. ബി. ആർ. ഷെട്ടിയുടെ രക്ഷാകർതൃത്വത്തിൽ സൂര്യാ കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന ഫെസ്റ്റിവലിൽ പ്രശസ്ത ഭരതനാട്യം നർത്തകി സ്വാതി പ്രചണ്ഡയോടൊപ്പം പ്രശസ്ത കുച്ചുപ്പിടി നർത്തകി റെഡ്ഢി ലക്ഷ്മിയും നയിക്കുന്ന നൃത്യ മേള അവതരിപ്പിക്കപ്പെടും. രണ്ടിടത്തും പ്രവേശനം സൗജന്മാണ്.

പ്രവേശന പാസിനു വേണ്ടി യു.എ ഇ. എക്സ്ചേഞ്ച് ശാഖകളെയോ, 056 6897262 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ, [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്:അനിൽ സി. ഇടിക്കുള