ട്രം​പ് ജൂ​ണി​ൽ യു​കെ സ​ന്ദ​ർ​ശി​ക്കും
Tuesday, April 23, 2019 11:10 PM IST
ല​ണ്ട​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ജൂ​ണി​ൽ യു​കെ സ​ന്ദ​ർ​ശി​ക്കും. സ്റ്റേ​റ്റ് വി​സി​റ്റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം വൈ​കാ​തെ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ജൂ​ണ്‍ ആ​ദ്യ വാ​ര​മാ​യി​രി​ക്കും സ​ന്ദ​ർ​ശ​നം എ​ന്നു മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വ്യ​ക്ത​മാ​യി​ട്ടു​ള്ള​ത്. 2016ൽ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​മ​യ​ത്ത് സ​ന്ദ​ർ​ശ​നം വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​താ​ണെ​ങ്കി​ലും തീ​യ​തി നി​ശ്ച​യി​ച്ചി​രു​ന്നി​ല്ല.

ഇ​തെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ ഡൗ​ണിം​ഗ് സ്ട്രീ​റ്റും ത​യാ​റാ​യി​ട്ടി​ല്ല. 2018 ജൂ​ലൈ​യി​ൽ ട്രം​പും ഭാ​ര്യ മെ​ലാ​നി​യ​യും യു​കെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് സ്റ്റേ​റ്റ് വി​സി​റ്റാ​യി​രു​ന്നി​ല്ല.

അ​ന്ന​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ തെ​രേ​സ മേ​യു​മാ​യും എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​മാ​യും ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. യു​കെ​യി​ലാ​ക​മാ​നം അ​ന്നു ട്രം​പി​നെ​തി​രേ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ