ശ്രീ​ല​ങ്ക​യി​ലെ സ്ഫോ​ട​നം: മ​രി​യ​ൻ മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ഞാ​യ​റാ​ഴ്ച
Wednesday, April 24, 2019 10:37 PM IST
ല​ണ്ട​ൻ: ലോ​ക​ത്തെ മു​ഴു​വ​ൻ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ആ​ത്മാ​ക്ക​ളു​ടെ നി​ത്യ​ശാ​ന്തി​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ലോ​ക​സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി മ​രി​യ​ൻ മി​നി​സ്ട്രി​യു​ടേ​യും മ​രി​യ​ൻ പ​ത്ര​ത്തി​ന്േ‍​റ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ 28നു ​പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും അ​നു​സ്മ​ര​ണ ബ​ലി​ക​ളും ന​ട​ക്കും.

അ​ന്നേ​ദി​വ​സം മ​രി​യ​ൻ മി​നി​സ്ട്രി​യു​ടേ​യും മ​രി​യ​ൻ പ​ത്ര​ത്തി​ന്േ‍​റ​യും അ​ഭ്യു​ദ​യ കാം​ക്ഷി​ക​ളാ​യ വൈ​ദീ​ക​ർ ലോ​ക​ത്തി​ന്‍റെ വി​വി​ധ പ​ള്ളി​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് ശ്രീ​ല​ങ്ക​ൻ ജ​ന​ത​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ക്കും.
ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള എ​ല്ലാ വൈ​ദീ​ക​രും വി​ശ്വാ​സി​ക​ളും അ​വ​ർ ആ​യി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​രു​ന്ന് ഞാ​യ​റാ​ഴ്ച​യി​ലെ ഈ ​പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്ന് മ​രി​യ​ൻ മി​നി​സ്ട്രി സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​റും മ​രി​യ​ൻ പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഫാ. ​റ്റോ​മി എ​ടാ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു.

റിപ്പോർട്ട്: ജെഗി ജോസഫ്