ഓ​ണ്‍​ലൈ​ൻ തീ​വ്ര​വാ​ദം ത​ട​യാ​ൻ ന്യൂ​സി​ല​ൻ​ഡ്-​ഫ്രാ​ൻ​സ് സ​ഹ​ക​ര​ണം
Wednesday, April 24, 2019 11:23 PM IST
പാ​രീ​സ്: ഇ​ന്‍റ​ർ​നെ​റ്റും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളും തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തു ത​ട​യാ​ൻ ഫ്രാ​ൻ​സും ന്യൂ​സി​ല​ൻ​ഡും ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കും.

ന്യൂ​സി​ല​ൻ​ഡി​ൽ ക്രി​സ്ത്യ​ൻ തീ​വ്ര​വാ​ദി ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ലൈ​വ് വെ​ബ്കാ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി മേ​യ് പ​തി​ന​ഞ്ചി​നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സി​ന്ത ആ​ർ​ഡേ​ണ്‍ പ​റ​ഞ്ഞു.

സൈ​ബ​ർ ലോ​ക​ത്തു നി​ന്ന് തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്കാ​ൻ സ​ർ​ക്കാ​രു​ക​ളും സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളും ത​മ്മി​ൽ യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ന്യൂ​സി​ല​ൻ​ഡി​ൽ പ്ര​മു​ഖ ക​ന്പ​നി സി​ഇ​ഒ​മാ​രു​മാ​യി ഇ​തി​ന​കം ഈ ​വി​ഷ​യ​ത്തി​ൽ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞ​താ​യും ജ​സി​ന്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ