യു​കെ​യി​ലെ വ​ടം​വ​ലി പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്താ​ൻ ആ​ഷ്ഫോ​ർ​ഡ് ഒ​രു​ങ്ങു​ന്നു
Thursday, May 16, 2019 12:22 AM IST
ല​ണ്ട​ൻ: ഫ്ര​ണ്ട്സ് യു​ണെ​റ്റ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ആ​ഷ്ഫോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​ഥ​മ ഓ​ൾ യു​കെ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ യു​കെ​യി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.
മേ​യ് 18 ശ​നി​യാ​ഴ്ച ആ​ഷ്ഫോ​ർ​ഡി​ലെ നോ​ർ​ത്ത് സ്കൂ​ളി​ൽ രാ​വി​ലെ 9 മു​ത​ൽ ന​ട​ക്കു​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ന്പന്മാർ മാ​റ്റു​രയ്ക്കു​ന്നു.

ഒ​ന്നു മു​ത​ൽ ആ​റാം സ്ഥാ​നം വ​രെ ല​ഭി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ്. ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 701 പൗ​ണ്ടും പൗ​ലോ​സ് ച​ക്കാ​ല​യ്ക്ക​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ര​ണ്ടാം​സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 501 പൗ​ണ്ടും തോ​മ​സ് വ​ട​ക്കും​ചേ​രി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും മൂ​ന്നാം​സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 251 പൗ​ണ്ടും കൊ​ച്ച​പ്പ​ൻ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ന​ൽ​കു​ന്ന​താ​ണ്. കൂ​ടാ​തെ മ​റ്റ​നേ​കം സ​മ്മാ​ന​ങ്ങ​ളും മ​ത്സ​രാ​ർ​ഥി​ക​ളെ കാ​ത്തി​രി​പ്പു​ണ്ടെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഈ ​ടൂ​ർ​ണ​മെ​ൻ​റി​നോ​ട​നു​ബ​ന്ധി​ച്ചു മ​റ്റു ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും നാ​ട​ൻ കേ​ര​ള​ത​നി​മ​യി​ലു​ള്ള ഭ​ക്ഷ​ണ​ശാ​ല​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

വ​ടം​വ​ലി​യി​ലെ താ​ര​രാ​ജാ​ക്ക·ാ​ർ ഏ​റ്റു​മു​ട്ടു​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ കു​ടും​ബ​സ​മ്മേ​തം ആ​സ്വ​ദി​ക്കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഫ്ര​ണ്ട്സ് യു​ണെ​റ്റ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ആ​ഷ്ഫോ​ർ​ഡി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സോ​ജ​ൻ ജോ​സ​ഫ്