വിശ്വാസവും പാരന്പര്യവും കൈമുതലാക്കി യുകെകെസിഎ കൺവൻഷൻ ജൂൺ 29ന്
Thursday, May 16, 2019 3:17 PM IST
ബർമിംഗ്ഹാം: വിശ്വാസവും പാരന്പര്യവും കൈമുതലാക്കി പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ പതിനെട്ടാമത് യുകെകെസിഎ കൺവൻഷന് ബർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്‍ററിൽ ജൂൺ 29ന് തിരി തെളിക്കും.

യുകെ കെ സി എ യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവൻഷനാക്കി 2019 കൺവൻഷൻ മാറ്റിയെടുക്കാൻ മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരെയും മിമിക്രി കലാകാരമാരെയും പങ്കെടുപ്പിച്ചുകൊണ്ട് കൺവെൻഷൻ വേറിട്ടതാക്കാൻ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ സെൻട്രൽ കമ്മിറ്റിയംഗങ്ങളുടെയും നാഷണൽ കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ജൂൺ 8 ന് നടക്കുന്ന നാഷണൽ കൗൺസിൽ യോഗം കൺവെൻഷന്‍റെ ഒരുക്കങ്ങൾ വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകുകയും ചെയ്യും. കഴിഞ്ഞ കൺവൻഷനിലും കലാമേളയിലും അദ്ഭുതപൂർവമായ ജനപങ്കാളിത്തത്തോടെ യു കെയിലെ ക്നാനായ മക്കൾ നൽകിയ പിന്തുണയാണ് പതിനെട്ടാമത് കൺവൻഷൻ ഏറ്റവും മികച്ച താക്കണമെന്ന തീരുമാനത്തിനു പിന്നിൽ.

500 പൗണ്ടിന്‍റെ ഡയമണ്ട് എൻട്രി ടിക്കറ്റിന്‍റെ വില്പന പൂര്ത്തിയാക്കികൊണ്ടു യൂണിറ്റുകളുടെ സഹകരണം പൂർണതോതിൽ ഉറപ്പുവരുത്തിയിരിക്കുകയാണ് UKKCA സെൻട്രൽ കമ്മിറ്റി. കാർ പാർക്കിംഗിനുള്ള എല്ലാ സൗകര്യങ്ങളും പൂർത്തിയായി കഴിഞ്ഞു.