"തിരുസന്നിധിയിൽ' ബ്യൂമൗണ്ട് കുർബാന സെന്‍ററിൽ മൂന്നാം ഞായറാഴ്ചകളിൽ
Thursday, May 16, 2019 7:10 PM IST
ഡബ്ലിൻ: സീറോ മലബാർ സഭയുടെ ബ്യൂമൗണ്ട് ഹോളി ഫാമിലി കുർബാന സെന്‍ററിൽ മേയ് 19 (ഞായർ) മുതൽ ‘തിരുസന്നിധിയിൽ’ ആരംഭിക്കുന്നു. ബ്യൂമൗണ്ട് ആർട്ടെയിനിലെ സെന്‍റ് ജോൺ വിയാനി ദേവാലയത്തിൽ വൈകുന്നേരം 5 മുതൽ 7 വരെ വിശുദ്ധ കുർബാനയും ആരാധനയുമായാണു ‘തിരുസന്നിധിയിൽ’ എന്ന പേരിൽ ക്രമീകരിച്ചിരിക്കുന്നത്. തുടർന്നു എല്ലാ മൂന്നാം ഞായറാഴ്ചയും വൈകുന്നേരം 5 മുതൽ 7 വരെ തിരുസന്നിധിയിൽ’ ഉണ്ടായിരിക്കുമെന്ന് ചാപ്ലിൻ ഫാ. റോയ് വട്ടകാട്ട് അറിയിച്ചു.

‘തിരുസന്നിധിയിൽ’ നടക്കുന്ന ദേവാലയത്തിന്‍റെ വിലാസം: Saint John Vianney Church, 95 Ardlea Rd, Beaumont, Artane, Co. Dublin, 5 (01) 847 4123

https://g.co/kgs/wJU9k4

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ