കൈ​ര​ളി നി​കേ​ത​ൻ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ന് ഗം​ഭീ​ര സ​മാ​പ​നം
Saturday, May 18, 2019 1:24 AM IST
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ൻ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​നോ​ത്സ​വം സ​മാ​പി​ച്ചു. ഫ്ളോ​റി​ഡ്സ്ഡോ​ർ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് മൂ​ന്നു ഘ​ട്ട​മാ​യി സം​ഘ​ടി​പ്പി​ച്ച യു​വ​ജ​നോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല വീ​ണ​ത്.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും, മാ​താ​പി​താ​ക്ക​ളും, സ്കൂ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ഉ​ൾ​പ്പെ​ടെ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​രി ഫാ. ​ഡോ. തോ​മ​സ് താ​ണ്ടി​പ്പി​ള്ളി, അ​സി. വി​കാ​രി ഫാ. ​വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ, സ​മ്മാ​ന​ങ്ങ​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത ജെ​ജെ ഫെ​ർ​സി​ഹ്റു​ങ്സ​ർ​വീ​സി​ന്‍റെ സാ​ര​ഥി​ക​ളാ​യ ജിം ​കു​ഴി​യി​ലും, ജോ​യ​ൽ കു​ഴി​യി​ലും പ​ങ്കെ​ടു​ത്തു.

മൂ​ന്നു ഘ​ട്ട​മാ​യി സം​ഘ​ടി​പി​ച്ച മേ​ള​യി​ൽ മ​ല​യാ​ള ഗാ​നം, പ്ര​സം​ഗം, പ്ര​ച്ഛ​ന്ന​വേ​ഷം തു​ട​ങ്ങി​യ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളും, സം​ഘ​ഗാ​ന മ​ത്സ​ര​ങ്ങ​ളും ചി​ത്ര​ര​ച​ന മ​ത്സ​ര​വും ഉ​ണ്ടാ​യി​രു​ന്നു. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, നാ​ടോ​ടി​നൃ​ത്തം, സി​നി​മാ​റ്റി​ക്ക് നൃ​ത്ത​ങ്ങ​ൾ, ക്രി​സ്ത്യ​ൻ ഡാ​ൻ​സ് തു​ട​ങ്ങി​യ ജ​ന​പ്രി​യ ഇ​ന​ങ്ങ​ളും അ​ര​ങ്ങേ​റി.

സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടും കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ചാ​തു​ര്യം​കൊ​ണ്ടും വി​യ​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ച്ച വേ​ദി​യി​ൽ വി​യ​ന്ന​യി​ലെ ര​ണ്ടാം ത​ല​മു​റ​യി​ൽ​പ്പെ​ട്ട നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ത്തു.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നോ​ട് അ​നു​ബ​ന്ധി​ച്ച് സീ​റോ മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​രി ഫാ. ​തോ​മ​സ് താ​ണ്ട​പ്പി​ള്ളി​യു​ടെ ജ·​ദി​നം കേ​ക്ക് മു​റി​ച്ചു ആ​ഘോ​ഷി​ച്ചു. കൈ​ര​ളി നി​കേ​ത​ൻ മ​ല​യാ​ളം സ്കൂ​ളി​ൽ 20 വ​ർ​ഷ​മാ​യി സേ​വ​നം ചെ​യ്യു​ന്ന സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജോ​ഷി​മോ​ൻ എ​റ​ണാ​കേ​രി​ലി​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​നും യു​വ​ജ​നോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​വേ​ദി സാ​ക്ഷി​യാ​യി. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും സെ​ക്ര​ട്ട​റി ജോ​മി സ്രാ​ന്പി​ക്ക​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​തു​വ​രെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​വും കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ളും ഐ​സി​സി വി​യ​ന്ന​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി