ജര്‍മനിയിലെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രി അന്തരിച്ചു
Sunday, May 19, 2019 4:23 PM IST
ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ കോണ്‍റാഡ നൂറ്റിപ്പത്താം വയസില്‍ അന്തരിച്ചു.ബയേണ്‍ സംസ്ഥാനത്തിലെ വീഡര്‍നീബാഹ് എന്ന സ്ഥലത്തെ ഡൊമിനിക്കന്‍ മഠത്തിലായിരുന്നു അന്ത്യം. ബയേണിലെ ലുയിറ്റ്‌പോള്‍ഡില്‍ 1908 ല്‍ ജനിച്ച ഇവരുടെ റോസിലി ഹൂബര്‍ എന്നായിരുന്നു. 89 വര്‍ഷം മുമ്പ് ജര്‍മനിയിലെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നപ്പോഴാണ് കോണ്‍റാഡ എന്ന പേരു സ്വീകരിച്ചത്. 1930 ലാണ് ഇവര്‍ സഭാവസ്ത്രം സ്വീകരിച്ചത്. വീഡര്‍നീബാഹി െസെന്റ് മരിയ കോണ്‍വെറ്റില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

ഇക്കഴിഞ്ഞ നാളിലാണ് സിസ്റ്റര്‍ കോണ്‍റാഡ തന്റെ നൂറ്റിപ്പത്താം ജന്മദിനം ആഘോഷിച്ചത്. കഴിഞ്ഞ ഒക്‌ടോബറില്‍ ഡൊമിനിക്കന്‍ സഭയുടെ മേധാവി സിസ്റ്ററെ സന്ദര്‍ശിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ സിസ്റ്റര്‍ കോണ്‍റാഡ് ആണെന്നാണ് കരുതുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍