ബർമിംഗ്ഹാമിൽ രണ്ടാം ശനിയാഴ്ച കൺവൻഷൻ ജൂൺ 8 ന്
Monday, May 20, 2019 7:19 PM IST
ബർമിംഗ്ഹാം: ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ച കൺവൻഷൻ 8 ന് നടക്കും . സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ കൺവൻഷൻ നയിക്കും .ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ.ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കുന്ന കൺവൻഷനിൽ പ്രശസ്ത വചന പ്രഘോഷകൻ ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ പ്രഭാഷണം നടത്തും. ഫിലിപ്പീൻസിൽ നിന്നുമുള്ള വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ. ഫെർണാണ്ടോ സോറസ് , അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ തോമസ് ജോസഫ് , സോജി ബിജോ എന്നിവരും ശുശ്രൂഷകൾ നയിക്കും .

വിലാസം: ബഥേൽ കൺവെൻഷൻ സെന്‍റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്
ബർമിംഗ്ഹാം .( Near J1 of the M5), B70 7JW.

വിവരങ്ങൾക്ക്: ജോൺസൺ 07506810177, ഷാജി 07878149670, അനീഷ് 07760254700, ബിജുമോൻ മാത്യു ‭07515 368239‬.

റിപ്പോർട്ട്: ബാബു ജോസഫ്