ലൂവ്റ് മ്യൂസിയത്തിന്‍റെ ശില്പി അന്തരിച്ചു
Tuesday, May 21, 2019 8:26 PM IST
പാരീസ്: ലോകത്തെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങളിലൊന്നായ ലൂവ്റ് മ്യൂസിയം രൂപകൽപ്പന ചെയ്ത ലോക പ്രശസ്ത ആർക്കിടെക്ട് എം. പേയ് അന്തരിച്ചു. 102 വയസായിരുന്നു .

ചൈനീസ് പൗരനായ പേയ്, പതിനെട്ടാം വയസിലാണ് പഠനത്തിനായി യുഎസിലെത്തുന്നത്. പ്രത്യേക വാസ്തുശില്പ ശൈലി പിന്തുടർന്ന് നിരവധി പ്രശസ്ത നിർമിതികൾ അദ്ദേഹം നടത്തി. ഖത്തറിലെ ദോഹയിലുള്ള ഇസ് ലാമിക് മ്യൂസിയവും ഇതിൽ പ്രശസ്തമാണ്. നിരവധി പുരസ്കാരങ്ങൾക്കും അർഹനായിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ