റഷ്യയിൽ പാലം മോഷണം പോയി
Friday, June 7, 2019 11:27 PM IST
മോസ്കോ: മോഷണം പലതരത്തിലാകാം. എന്നാൽ ഒരു പാലം തന്നെ മോഷ്ടാക്കൾ അടിച്ചുമാറ്റുക എന്നു വച്ചാൽ.. എവിടെ ആണന്നല്ലേ!!! റഷ്യയിലാണ് സംഭവം. ടണ്‍ കണക്കിനു ഭാരമുള്ള പാലം ഒരു തെളിവും ശേഷിപ്പിക്കാതെയാണ് മോഷ്ടാക്കൾ അടിച്ചുമാറ്റിയത്. തന്ത്രപൂർവം നടത്തിയ മോഷണത്തിലെ പ്രതികളെക്കുറിച്ച് പോലീസിന് ഒരു രൂപവുമില്ല.

റഷ്യയിലെ ആർട്ടിക് മേഖലയോട് ചേർന്ന മുർമാൻസ്ക് മേഖലയിലെ ഉംബ നദിക്ക് കുറുകെയുള്ള പാലമാണ് അപ്രത്യക്ഷമായത്. പാലം അടുത്ത കാലത്തായി ഉപയോഗിക്കാറുണ്ടായിരുന്നില്ല. ഇതിനു സമീപത്തായി മറ്റൊരു പാലം പണികഴിപ്പിച്ചിട്ടുമുണ്ട്.

56 ടണ്‍ ഭാരമുള്ള പഴയ പാലത്തിന്‍റെ 75 അടിയോളം നീളമുള്ള മധ്യഭാഗമാണ് കാണാതായത്. ലോഹഭാഗങ്ങൾ മോഷ്ടിക്കുന്നവരായിരിക്കാം സംഭവത്തിനു പിന്നിലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ