ജോ​ണ്‍ കൊ​ച്ചു​ക​ണ്ട​ത്തി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കെ​പി​സി​സി അ​നു​ശോ​ചി​ച്ചു
Friday, June 14, 2019 1:26 AM IST
ബ​ർ​ലി​ൻ: ഒ​ഐ​സി​സി ജ​ർ​മ​നി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റും ജ​ർ​മ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ജോ​ണ്‍ കൊ​ച്ചു​ക​ണ്ട​ത്തി​ലി​ന്‍റെ അ​കാ​ല വേ​ർ​പാ​ടി​ൽ കേ​ര​ള പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി അ​നു​ശോ​ചി​ച്ചു.

ന​ല്ലൊ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ ക​രു​ത്ത​നാ​യ ഒ​രു പോ​രാ​ളി​യെ​യും അ​തി​ലു​പ​രി ഒ​രു മി​ക​ച്ച സം​ഘാ​ട​ക​നെ​യു​മാ​ണ് ജോ​ണി​ന്‍റെ അ​കാ​ല വേ​ർ​പാ​ടു​മൂ​ലം ന​ഷ്ട​മാ​യി​രി​യ്ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി അ​റി​യി​ച്ചു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ, പ്ര​ഫ.​കെ.​വി.​തോ​മ​സ് എ​ക്സ് എം​പി, കെ.​പി. ധ​ന​പാ​ല​ൻ എ​ക്സ് എം​പി, കെ​പി​സി​സി സെ​ക്ര​ട്ട​റി​യും ഒ​ഐ​സി​സി ചു​മ​ത​ല​യു​മു​ള്ള മാ​ന്നാ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ ജോ​ണി​ന്‍റെ ഭാ​ര്യ എ​ൽ​സ​മ്മ​യെ ടെ​ലി​ഫോ​ണ്‍ മു​ഖേ​ന​യാ​ണ് അ​നു​ശോ​ച​നം അ​റി​യി​ച്ച​ത്. ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ക​മ്മ​റ്റി​യ്ക്കു​വേ​ണ്ടി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജി​ൻ​സ​ണ്‍ ഫ്രാ​ൻ​സ് ക​ല്ലു​മാ​ടി​യ്ക്ക​ൽ, ജോ​സ് പു​തു​ശേ​രി (ഒ​ഐ​സി​സി ജ​ർ​മ​നി) എ​ന്നി​വ​ർ ജോ​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​നു​ശോ​ച​നം അ​റി​യി​ച്ചി​രു​ന്നു.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഹ​രി​പ്പാ​ട് നീ​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​രു​വാ​റ്റ​യാ​ണ് ജോ​ണ്‍ കൊ​ച്ചു​ക​ണ്ട​ത്തി​ന്‍റെ സ്വ​ദേ​ശം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ