ഡബ്ലിൻ സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഓഗസ്റ്റ് 28, 29, 30 തീയതികളിൽ
Friday, June 14, 2019 9:59 PM IST
ഡബ്ലിൻ: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന വിവാഹ ഒരുക്ക സെമിനാറിന്‍റെ അടുത്ത ബാച്ച് ഓഗസ്റ്റ് 28, 29, 30 തീയതികളിൽ താല ഹോളി റോസറി ദേവാലയത്തിൽ നടത്തുന്നു. (Holy Rosary Church, Ballycragh,24 Old Ct Ave, Ballycullen, Dublin 24, D24 A2C5).

ദിവസവും രാവിലെ 9:30 നു ആരംഭിച്ച് വൈകിട്ട് 5:30 നു അവസാനിക്കുംവിധമാണ കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ത്രിദിന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയുടെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും. പങ്കെടുക്കുന്നവർക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 25 ആണ്. ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. (www.syromalabar.ie). 6 മാസത്തിൽ ഒരിക്കലായിരിക്കും സെമിനാർ നടത്തുക.

വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പരമാവദി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാർ ചാപ്ലൈൻസ് ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട് എന്നിവര്‍ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ക്ലെമെൻ്റ് : 089 492 7755, ഫാ.രാജേഷ് : 089 444 2698, ഫാ. റോയ് വട്ടകാട്ട് : 0894590705.

റിപ്പോർട്ട്:ജയ്സൺ കിഴക്കയിൽ