അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ജെഎസ് വിബിഎസ് ഓഗസ്റ്റ് 15 ,16 ,17 തീയതികളിൽ
Monday, June 17, 2019 7:19 PM IST
അബർഡീൻ: അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ യാക്കോബായ സിറിയൻ വെക്കേഷൻ ബൈബിൾ സ്കൂൾ (ജെഎസ് വിബി എസ്) ഓഗസ്റ്റ് 15 ,16 ,17 (വ്യാഴം ,വെള്ളി ,ശനി) തീയതികളിൽ നടക്കും.

മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്‍റ് ക്ലെമെന്‍റ്സ് എപ്പിസ്കോപ്പല്‍ പള്ളിയിൽ
( St .Clements  Episcopal  Church, Mastrick Drive, Aberdeen, Scotland, UK, AB 16  6 UF ) രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് ക്ലാസ്.

"തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക' ( റോമർ 12 :21 ) എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം. എല്ലാദിവസവും വിവിധ തരം ക്ലാസുകൾ ,സംഗീത പരിശീലനങ്ങൾ ,വിവിധ ആക്ടിവിറ്റികൾ എന്നിവ ഉണ്ടായിരിക്കും. ക്ലാസുകൾക്ക് വൈദിക ശ്രേഷ്ടരും, പരിശീലനം ലഭിച്ച അധ്യാപകരും നേതൃത്വം നൽകുന്നു. റജിസ്ട്രേഷൻ ഫീസ് ഒരു കുട്ടിക്ക് 5 പൗണ്ടാണ്.

വിവരങ്ങള്‍ക്ക് : ഫാ: ഏലിയാസ് പോൾ (വികാരി) 07404367803, രാജു വേലംകാല (സെക്രട്ടറി) 07789411249, 01224 680500, ജോൺ വർഗീസ്‌ (ട്രഷറർ) 07737783234, 01224 467104, - ബിനു പ്രതീഷ് (സൺഡേസ്കൂൾ പ്രതിനിധി) 07405610741