ജർമനിയിൽ 62 മൈൽ സൈക്കിൾ ഹൈവേ
Monday, June 17, 2019 9:56 PM IST
ബർലിൻ: 62 മൈൽ ദൈർഘ്യം വരുന്ന ബൈ സൈക്കിൾ ഹൈവേ ജർമനി പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. മോട്ടോർ വാഹനങ്ങളെ പൂർണമായും ഒഴിവാക്കിയിട്ടുള്ള സൈക്കിൾ പാതയാണിത്.

ഡുയിസ്ബർഗ്, ബോഹും, ഹാം എന്നിവയടക്കം പത്തു പടിഞ്ഞാറൻ നഗരങ്ങളെയും നാലു യൂണിവേഴ്സിറ്റികളെയും ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്. മറ്റു ഹൈവേകളിലേതു പോലെ സൈക്കിൾ ഹൈവേയിലും സ്ട്രീറ്റ് ലൈറ്റുകളും പാസിംഗ് ലെയ്നുകളും ഓവർപാസുകളും അണ്ടർപാസുകളും ക്രോസ് റോഡുകളുമെല്ലാം നിർമിച്ചിട്ടുണ്ട്.

ജർമനിയിൽ സൈക്കിൾ സവാരി പതിവുള്ള കാര്യമാണ്. കടുത്ത ശൈത്യത്തിൽപോലും കിലോമീറ്ററുകൾ താണ്ടി ജോലിക്കു പോകുന്നവരുണ്ട്. എന്നാൽ സമ്മർ ആയിക്കഴിഞ്ഞാൽ സൈക്കിൾ സവാരിക്കാരെക്കൊണ്ട് റോഡുകളും ചെറിയ പാതകളും നിറയും. ജർമനിയിൽ പ്രായഭേദമെന്യേ സൈക്കിൾ സവാരി ആരോഗ്യ പരിപാലനത്തിന്‍റെ ഭാഗമായിട്ടാണ് കണ്ടുവരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ