എൻ. കുഞ്ചുവിനെ ഡൽഹി മലയാളി അസോസിയേഷൻ ആദരിച്ചു
Friday, June 21, 2019 4:12 PM IST
ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എൻ. കുഞ്ചുവിനെ ഡൽഹി മലയാളി അസോസിയേഷൻ ആദരിച്ചു. മയൂർ വിഹാർ ഫേസ്-1 ഏരിയ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് പ്രസിഡന്‍റ് സി. കേശവൻ കുട്ടി പൊന്നാട അണിയിച്ചു. ഡിഎംഎ മുതിർന്ന അംഗം ജേക്കബ്, കുഞ്ചുവിന് പുഷ്പോപഹാരം സമർപ്പിച്ചു.

ഡിഎംഎ കേന്ദ്രകമ്മിറ്റി അഡീഷണൽ ജനറൽ സെക്രട്ടറി കെ. പി. ഹരീന്ദ്രൻ ആചാരി, ഇന്‍റേണൽ ഓഡിറ്റർ ആർ. ജി. കുറുപ്പ്, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ പി.എൻ. ഷാജി, ഏരിയ ഭാരവാഹികളായ ശാന്തകുമാർ, ടി.കെ. മുരളീധരൻ, പ്രകാശ് നായർ, പി.എൻ. സദാനന്ദൻ, കെ.കെ. ജോബ്, എൻ.എസ് നായർ, വാസന്തി ജനാർദനൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

നവതിയോടനുബന്ധിച്ചു ഡിഎംഎ കുടുംബാംഗങ്ങൾ കൈയ്യൊപ്പിട്ട വർണാഭമായ ആശംസാപത്രവും ചടങ്ങിൽ അദ്ദേഹത്തിനു സമ്മാനിച്ചു.ലഘു ഭക്ഷണത്തോടെ ചടങ്ങുകൾ സമാപിച്ചു.

1947 മുതൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച കുഞ്ചു മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പ് സുബേദാർ മേജറായാണ് വിരമിച്ചത്. ബെസ്റ്റ് ആർട്ടിക്കിൾ, ബെസ്റ്റ് കോൺട്രിബ്യൂഷൻ, ഇൻ പർസ്യൂട്ട് ഓഫ് ഓൾ റൗണ്ട് എക്‌സ്‌ലൻസ് എന്നീ അവാർഡുകൾ കരസ്ഥമാക്കിയ കുഞ്ചു സൈനിക് സമാചാർ, കാരവൻ മാഗസിൻ തുടങ്ങിയവയിൽ സബ് എഡിറ്ററായും എലൈവ് മാഗസിനിൽ സീനിയർ എഡിറ്ററായും സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഇക്കണോമിക്‌സ് ടൈംസ്, ഈവനിംഗ് ന്യൂസ്, ഹിന്ദുസ്ഥാൻ ടൈംസ്, സൺ‌ഡേ മെയിൽ, ദി ട്രിബുൺ, ഡെക്കാൻ ഹെറാൾഡ്, പാട്രിയട്ട് തുടങ്ങിയവകളിൽ സ്വതന്ത്രമായി ലേഖനങ്ങളെഴുതുന്ന അദ്ദേഹം ഇരുപത്തഞ്ചോളം ബുക്കുകളും രചിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.എൻ. ഷാജി