സമാധാനം ഏറ്റവും കൂടുതലുള്ള രാജ്യം ഐസ് ലൻഡ്
Friday, June 21, 2019 9:36 PM IST
ബർലിൻ: ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഐസ് ലൻഡ് ഒന്നാമത്. ന്യൂസിലൻഡും പോർച്ചുഗലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

പട്ടികയിൽ ഏറ്റവും അവസാനത്തെ സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ. സിറിയയും സൗത്ത് സുഡാനും യെമനും ഇറാക്കും അവസാന സ്ഥാനങ്ങൾക്കായി കടുത്ത പോരാട്ടത്തിലാണ്. ഇസ് ലാമിക് സ്റ്റേറ്റിനെ ഏറെക്കുറെ ഉൻമൂലനം ചെയ്തതോടെയാണ് സിറിയ അവസാന സ്ഥാനത്തുനിന്നു കരകയറിയത്.

ഗ്ലോബൽ പീസ് ഇൻഡക്സിലാണ് ഈ വിവരം വ്യക്തമാക്കുന്നത്. ഇതുപ്രകാരം, പല പ്രശ്നങ്ങളും തുടരുന്നു എങ്കിലും ലോകത്ത് ശരാശരിക്കണക്കിൽ സമാധാനം വർധിച്ചിരിക്കുന്നു എന്നാണ് കണ്ടെത്തൽ. ഓസ്ട്രിയ, ഡെൻമാർക്ക്, കാനഡ, സിംഗപ്പുർ, സ്ലോവേനിയ, ജപ്പാൻ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളും ആദ്യ പത്തിൽ ഇടം നേടി.

പത്തിൽ സോമാലിയയും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കും ലിബിയയും ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയും കൂടി ഉൾപ്പെടുന്നു. റഷ്യയും പട്ടികയുടെ അവസാന ഭാഗത്താണ് വരുന്നത്.

സമാധാനത്തിന്‍റെ കാര്യത്തിൽ ഇന്ത്യയ്ക്ക് 141ാം റാങ്കാണ് . അയൽക്കാരായ പാക്കിസ്ഥാന് 153-ാം സ്ഥാനത്തും. ആകെ 163 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഭൂട്ടാന് ഇതിൽ 15ാം സ്ഥാനവും ശ്രീലങ്കയ്ക്ക് 72ാം സ്ഥാനവും നേപ്പാളിന് 76ാം സ്ഥാനവുമുണ്ട്. ചൈന 110 -ാം റാങ്കുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ