ഫാ. റോജി നരിതൂക്കിൽ സിഎസ്ടിക്ക് ഡോക്ടറേറ്റ്
Saturday, June 22, 2019 10:09 PM IST
എഡിൻബർഗ്: ഫാ. റോജി നരിതൂക്കിൽ സിഎസ്ടിക്ക് സ്കോട് ലൻഡിലെ ഡണ്ടി സർവകലാശാലയിൽ നിന്നും തത്വ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.

ലിറ്റിൽ ഫ്ലവർ കോൺഗ്രിഗേഷൻ അംഗമായ ഫാ. റോജി, കോട്ടയം പാലാ ചെമ്മലമറ്റം നരിതൂക്കിൽ എൻ.സി . തോമസ് - ഏലിയാമ്മ ദമ്പതികളുടെ പുത്രനാണ് . കഴിഞ്ഞ കുറെ വർഷങ്ങളായി സ്കോട് ലൻഡ് രൂപതയിലെ വിവിധ ദേവാലയങ്ങളിലും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ മിഷനുകളിലും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു .

റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ