മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ സ​ഭൈ​ക്യ ശു​ശ്രൂ​ഷ മ​ഹ​ത്ത​രം: ആ​ർ​ച്ച് ബി​ഷ​പ്പ് ബ​ർ​ണാ​ഡ് ലോംഗ്‌ലി
Tuesday, June 25, 2019 10:54 PM IST
ബ​ർ​മിം​ഗ്ഹാം: ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭ​യി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ നി​ർ​വ​ഹി​ക്കു​ന്ന സ​ഭൈ​ക്യ ശു​ശ്രൂ​ഷ വ​ള​രെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്നു. ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത തു​ട​ങ്ങി​വ​ച്ച ശു​ശ്രൂ​ഷ​ക​ൾ ലോ​കം മു​ഴു​വ​ൻ മാ​തൃ​ക​യാ​ണ്. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ഇം​ഗ്ല​ണ്ടി​ലും പ്ര​ത്യേ​ക​മാ​യി ബ​ർ​മിം​ഗ്ഹാം അ​തി​രൂ​പ​ത​യി​ലും നി​ർ​വ​ഹി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ളി​ൽ സ​ന്തോ​ഷി​ക്കു​ന്നു. സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ യു​കെ റീ​ജ​ണ്‍ ഏ​ഴാ​മ​ത് ക​ണ്‍​വ​ൻ​ഷ​ൻ വോ​ൾ​വ​ർ ഹാ​മ്റ്റ​ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ർ​ദി​നാ​ൾ ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ യൂ​ഹാ​ന്നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത്രി​ത്വൈ​ക ദൈ​വ​ത്തേ​യും സ​ഭാ ജീ​വി​ത​ത്തേ​യും പ​ടു​ത്തു​യ​ർ​ത്താ​ൻ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു. സ​ഭ​യു​ടെ യു​കെ റീ​ജ​ണ്‍ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് മ​ടു​ക്കം​മൂ​ട്ടി​ൽ സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ബ​ർ​മിം​ഗ്ഹാം അ​തി​രൂ​പ​ത എ​ത്തി​നി​ക് ചാ​പ്ലി​ൻ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ മോ​ണ്‍. ഡാ​നി​യേ​ൽ, മ​ല​ങ്ക​ര കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി ജേ​ക്ക​ബ്, സു​ശീ​ല ജേ​ക്ക​ബ്, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ര​ണ്ടു ദി​ന​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ച്ച ക​ണ്‍​വ​ൻ​ഷ​ന് കാ​തോ​ലി​ക്കാ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ആം​ര​ഭം​കു​റി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന വി. ​കു​ർ​ബാ​ന​യ്ക്ക് ബി​ഷ​പ്പ് യൂ​ഹാ​ന്നോ​ൻ മാ​ർ തി​യ​ഡോ​ഷ്യ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മോ​ണ്‍. ഡാ​നി​യേ​ൽ, ഫാ. ​തോ​മ​സ് മ​ടു​ക്കം​മൂ​ട്ടി​ൽ, ഫാ. ​ര​ഞ്ജി​ത്ത് മ​ഠ​ത്തി​പ​റ​ന്പി​ൽ, ഫാ. ​ജോ​ണ്‍ അ​ല​ക്സ്, ഫാ. ​ജോ​ണ്‍​സ​ണ്‍ മ​ന​യി​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മാ​താ​പി​താ​ക്ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച സെ​മി​നാ​റു​ക​ൾ​ക്ക് ബി​ഷ​പ്പ് തി​യ​ഡോ​ഷ്യ​സ്, ഡീ​ക്ക​ൻ അ​നി​ൽ, മ​ല​ങ്ക​ര ചി​ൽ​ഡ്ര​ൻ​സ് മി​നി​സ്ട്രി ടീം, ​ജീ​സ​സ് യൂ​ത്ത് നേ​തൃ​ത്വം ന​ൽ​കി.

മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ര​മീ​ക​രി​ച്ച ക​ലാ​വി​രു​ന്ന്- ബ​ഥാ​നി​യ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. നാ​ഷ​ണ​ൽ ത​ല​ത്തി​ൽ സോ​ഫി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് മി​ഷ​ൻ വെ​സ്റ്റ് ല​ണ്ട​നും സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ മി​ഷ​ൻ ബ്രി​സ്റ്റോ​ളും ഒ​ന്നാം​സ്ഥാ​ന​ത്തി​നു അ​ർ​ഹ​രാ​യി. സെ​ന്‍റ് മേ​രീ​സ് മി​ഷ​ൻ മാ​ഞ്ച​സ്റ്റ​ർ, സെ​ന്‍റ് പോ​ൾ​സ് മി​ഷ​ൻ ക്രോ​യി​ഡ​നും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. പ്ര​ഥ​മ​മാ​യി ക്ര​മീ​ക​രി​ച്ച ബെ​സ്റ്റ് സ​ണ്‍​ഡേ​സ്കൂ​ൾ അ​വാ​ർ​ഡ് ബി​ഷ​പ്പ് തി​യ​ഡോ​ഷ്യ​സി​ൽ സെ​ന്‍റ് ജോ​സ​ഫ് മി​ഷ​ൻ ഈ​സ്റ്റ് ല​ണ്ട​ൻ ക​ര​സ്ഥ​മാ​ക്കി. എ ​ലെ​വ​ൽ, ജി​സി​സി പ​രീ​ക്ഷ​ക​ളി​ൽ പ്ര​ശ​സ്ത​മാ​യ വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ത്യേ​കം ആ​ദ​രി​ച്ചു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യു​കെ​യി​ലെ പ​തി​നാ​റു മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​യി. സ​ഭാ കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​തോ​മ​സ് മ​ടു​ക്കം​മൂ​ട്ടി​ലും മ​റ്റു വൈ​ദി​ക​രും മ​ല​ങ്ക​ര കാ​ത്ത​ലി​ക് കൗ​ണ്‍​സി​ൽ ര​ണ്ടു​ദി​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് മു​ഖ്യ പ​ങ്കു​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ.​എ​സ്. ജോ​സ​ഫ്