ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ’മൂ​ന്നാം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ’ ഒ​ക്ടോ​ബ​ർ 22 മു​ത​ൽ
Wednesday, June 26, 2019 7:34 PM IST
പ്ര​സ്റ്റ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ കു​ടും​ബ​മൊ​ന്നാ​കെ തി​രു​വ​ച​നം ധ്യാ​നി​ക്കു​വാ​നും പ​ഠി​ക്കു​വാ​നു​മാ​യി ഒ​രു​ക്കു​ന്ന ’രൂ​പ​താ ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ’ ഈ ​വ​ർ​ഷ​ത്തെ ശു​ശ്രു​ഷ​ക​ൾ​ക്കു രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ, റാം​സ്ഗേ​റ്റ് ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ർ​ജ് പ​ന​ക്ക​ൽ വി​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. രൂ​പ​ത​യു​ടെ എ​ട്ടു റീ​ജ​ണു​ക​ളി​ലാ​യി ഒ​ക്ടോ​ബ​ർ 22 മു​ത​ൽ 30 വ​രെ​യാ​ണ് ഈ ​ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ന​ട​ക്കു​ന്ന​ത്.

ന്ധ​തി​രു​സ​ഭ​യു​ടെ അ​പ്പ​സ്തോ​ലി​ക പാ​ര​ന്പ​ര്യ​ത്തി​ൽ​നി​ന്നു മാ​റ്റി​നി​ർ​ത്താ​നാ​വാ​ത്ത​തും ഈ ​പാ​ര​ന്പ​ര്യ​ത്തി​ലൂ​ടെ ത​ന്നെ പ്ര​ഘോ​ഷി​ക്ക​പ്പെ​ടേ​ണ്ട​തു​മാ​യ തി​രു​വ​ച​നം, ദൈ​വ​ത്തി​ന്‍റെ ത​ന്നെ വാ​ക്കു​ക​ളാ​യി പ്ര​സം​ഗി​ക്കു​ക​യും കേ​ൾ​ക്കു​ക​യും വാ​യി​ക്കു​ക​യും സ്വീ​ക​രി​ക്കു​ക​യും ജീ​വി​ത​ത്തി​ൽ അ​നു​ഭ​വ​മാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഹ്വാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത എ​ല്ലാ വ​ർ​ഷ​വും ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

’ദൈ​വ​ഹി​ത​ത്തെ​ക്കു​റി​ച്ചു ശ​രി​യാ​യ അ​റി​വി​ല്ലെ​ങ്കി​ൽ, വേ​ണ്ട​തു​പോ​ലെ ക്രി​സ്തു​വി​നെ സ​ഭ​യി​ൽ ബ​ഹു​മാ​നി​ക്കാ​നും ആ​രാ​ധി​ക്കാ​നും ക​ഴി​യി​ല്ലെ​ന്നും സ​ത്യ​ത്തോ​ടും ദൈ​വ​വ​ച​ന​ത്തോ​ടും അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും വി. ​പൗ​ലോ​സ് ശ്ലീ​ഹാ​യും ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ര​ള​സ​ഭ​യി​ൽ തു​ട​ക്ക​മി​ടു​ന്ന​തി​ൽ ദൈ​വ​ക​ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഉ​പ​ക​ര​ണ​മാ​യ റ​വ. ഫാ. ​ജോ​ർ​ജ് പ​ന​ക്ക​ൽ വി​സി​യാ​ണ് ഇ​ത്ത​വ​ണ വ​ച​ന​പ്ര​ഘോ​ഷ​ണ​വേ​ദി​ക​ളി​ൽ പ്ര​ധാ​ന പ്ര​സം​ഗ​ക​നാ​യി ദൈ​വ​സ​ന്ദേ​ശ​മ​റി​യി​ക്കു​ന്ന​ത്. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ എ​ട്ടു റീ​ജി​യ​നു​ക​ളി​ലും ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കു​ക​യും വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്യും. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​ട​വ​ക, മി​ഷ​ൻ, പ്രോ​പോ​സ്ഡ് മി​ഷ​ൻ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും സാ​ധി​ക്കു​ന്ന​ത്ര ആ​ളു​ക​ൾ​ക്ക് അ​താ​ത് റീ​ജ​ണു​ക​ളി​ലെ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യാ​ൻ വൈ​ദി​ക​ർ​ക്കും കൈ​ക്കാ​ര​ൻ​മാ​ർ​ക്കും ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ​ക്കും മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഓ​രോ റീ​ജ​ണി​ലും ന​ട​ക്കു​ന്ന ഏ​ക​ദി​ന ക​ണ്‍​വെ​ൻ​ഷ​ന്‍റെ വി​ശ​ദ വി​വി​ര​ങ്ങ​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു:

Schedule of the 3rd Bible Convention of the Syro-Malabar Eparchy of Great Britain

Date: Tuesday, 22nd October 2019; Region: Cambridge; Venue: St. John the Baptist Cathedral, Unthank Road, Norwich, NR2 2PA; Contact: Rev. Fr. Thomas Parakandathil (Mob: 07512402607).

Date: Thursday, 24th October 2019; Region: London; Venue: Our Lady of La Salette Catholic Church, 1 Rainham Road, Rainham, Essex, RM13 8SP; Contact: Rev. Fr. Jose Anthiamkulam MCBS (Mob: 07472801507).

Date: Friday, 25th October 2019; Region: Manchester; Venue: St. Anthony's Church Wythenshawe, M22 0WR; Contact: Rev. Fr. Jose Anchanickal (Mob: 07534967966).

Date: Saturday, 26th October 2019; Region: Preston; Venue: St. Alphonsa of the Immaculate Conception Cathedral, Preston, St. Ignatius Square, Preston, Lancashire, PR1 1TT; Contact: Rev. Fr. Babu Puthenpurackal (Mob: 07703422395).

Date: Sunday, 27th October 2019; Region: Glasgow; Venue: St. Cuthbert's Church, 98 High Blatnyre Road, Hamilton, ML3 9HW; Contact: Rev. Fr. Joseph Vembadamthara VC (Mob: 07865997974).

Date: Monday, 28th October 2019; Region: Covetnry; Venue: The New Bingley Hall, 11 Hockley Circus, Hockley, Birmingham, B18 5BE; Contact: Rev. Fr. Terin Mullakara (Mob: 07985695056).

Date: Tuesday, 29th October 2019; Region: Bristol-Cardiff; Venue: Clifton Cathedral, Clifton Park, BS8 3BX; Contact: Rev. Fr. Paul Vettikattu CST (Mob: 07450243223).

Date: Wednesday, 30th October 2019; Region: Southampton: Venue: St. John's Cathedral, Bishop Crispian Way, Portsmouth, Hampshire, PO1 3HG; Contact: Rev. Fr. Tomy Chirackalmanavalan (Mob: 07480730503). nri2019june26grate_birtan.jpg

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്