എ​യ്ൽ​സ്ഫോ​ർ​ഡ് സെ​ന്‍റ് പാ​ദ്രെ പി​യോ മി​ഷ​നി​ൽ ഇ​ട​വ​ക​ദി​ന​വും ഫു​ഡ് ഫെ​സ്റ്റി​വ​ലും ജൂ​ണ്‍ 30ന്
Thursday, June 27, 2019 12:11 AM IST
എ​യ്ൽ​സ്ഫോ​ർ​ഡ്: എ​യ്ൽ​സ്ഫോ​ർ​ഡ് വി​ശു​ദ്ധ പാ​ദ്രെ പി​യോ​യു​ടെ നാ​മ​ത്തി​ലു​ള്ള സീ​റോ മ​ല​ബാ​ർ മി​ഷ​നി​ൽ ഇ​ട​വ​ക​ദി​ന​വും ഫു​ഡ് ഫെ​സ്റ്റി​വ​ലും ജൂ​ണ്‍ 30 ഞാ​യ​റാ​ഴ്ച എ​യ്ൽ​സ്ഫോ​ർ​ഡ് ഡി​റ്റ​ൻ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ഉ​ദ്ഘ​ട​നം ചെ​യ്ത് ആ​ശീ​ർ​വ​ദി​ച്ച സെ​ന്‍റ് പാ​ദ്രെ പി​യോ മി​ഷ​ൻ എ​യ്ൽ​സ്ഫോ​ർ​ഡ് മാ​താ​വി​ന്‍റെ പ്ര​ത്യേ​ക സം​ര​ക്ഷ​ണ​ത്താ​ൽ ആ​ത്മീ​യ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണ്. ജി​ല്ലിം​ഗ്ഹാം, സൗ​ത്ബ്റോ, മെ​യ്ഡ്സ്റ്റോ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള​ത്.

രാ​വി​ലെ 10.30ന് ​മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ടോ​മി എ​ടാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന വി. ​കു​ർ​ബാ​ന​യോ​ടു​കൂ​ടി ഇ​ട​വ​ക​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും ചേ​ർ​ന്ന് പാ​കം ചെ​യ്ത് എ​ത്തി​ക്കു​ന്ന വി​വി​ധ​ത​രം ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളാ​ണ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം 12.45ന് ​സ​ണ്‍​ഡേ​സ്കൂ​ൾ ഹെ​ഡ് ടീ​ച്ച​ർ ലാ​ലി​ച്ച​ൻ ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ റ​വ. ഫാ. ​ടോ​മി എ​ടാ​ട്ട് ഇ​ട​വ​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘ​ട​നം നി​ർ​വ​ഹി​ക്കും. ട്ര​സ്റ്റി​മാ​രാ​യ ജോ​ബി ജോ​സ​ഫ്, അ​നൂ​പ് ജോ​ണ്‍, ജോ​ഷി ആ​നി​ത്തോ​ട്ട​ത്തി​ൽ, ബി​ജോ​യ് തോ​മ​സ്, എ​ലി​സ​ബ​ത്ത് ബെ​ന്നി, ദീ​പ മാ​ണി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ക്കും.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം സ​ണ്‍​ഡേ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഇ​ട​വ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. വൈ​കു​ന്നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം വൈ​കി​ട്ട് ഏ​ഴോ​ടെ ഇ​ട​വ​ക​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​കും. ഇ​ട​വ​ക​ദി​ന​ന​ഘോ​ഷ​ങ്ങ​ളി​ലും ഫു​ഡ് ഫെ​സ്റ്റി​വ​ലി​ലും പ​ങ്കു​ചേ​രാ​ൻ എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ സാ​ജു, ബി​നു, ലി​ജോ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ബി​നു ജോ​ർ​ജ്