ശ്രീനാരായണ വിചാരകേന്ദ്രത്തിൽ പുസ്തക പഠനശിബിരം
Thursday, June 27, 2019 11:19 PM IST
ന്യൂഡൽഹി: വായനാ മാസാചരണത്തിന്‍റെ ഭാഗമായി ശ്രീനാരായണ വിചാരകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ നിത്യചൈതന്യയതിയുടെ ശിഷ്യനായ മുത്താനതാഹ രചിച്ച ഗുരുദേവനും ഇസ്ലാംമതവും എന്ന പുസ്തകത്തിന്‍റെ വായനയും പഠനങ്ങളും നടത്തി.

പട്ടേൽനഗർ ഓം സായി ബിൽഡിംഗിൽ നടന്ന ചടങ്ങിന് കല്ലറ മനോജ് അധ്യക്ഷത വഹിച്ചു. "ഞാൻ ഹിന്ദുവാണ്' എന്ന വിഷയത്തിൽ പി.എൻ. പ്രതാപനും "ഗുരുദേവ ക്ഷേത്രങ്ങളും മന്ദിരങ്ങളും ലോകജനതയും 'എന്ന വിഷയത്തിൽ സൈനബാ പ്രദീപും പഠനരേഖകൾ അവതരിപ്പിച്ചു. കെ.പി. ചന്ദ്രൻ, രശ്മി മനു, മിനി വി. ജയൻ, മീനാ വർഗീസ്, എം.കെ. ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കല്ലറ മനോജ്