ഫരീദാബാദ് രൂപതയിൽ മതബോധന അധ്യയന വർഷത്തിന് തുടക്കം കുറിച്ചു
Tuesday, July 2, 2019 8:57 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതാ മതബോധന അധ്യയന വർഷ ഉദ്ഘാടനം ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു. ഡയറക്ടർ ഫാ. സാന്‍റോ , ഫൊറോനാ വികാരി ഫാ. മാർട്ടിൻ പാലമറ്റം, സെക്രട്ടറി റജി തോമസ്, തോമസ് സെബാസ്റ്റ്യൻ, തോമസ് സി.വി., എലിസബത്ത് ബന്നി എന്നിവർ തിരികൾ തെളിച്ചു. കാറ്റക്കിസം ലോഗോ, ഡയറി, കലണ്ടർ എന്നിവ യുടെ പ്രകാശനവും സ്കോളർഷിപ്പ് റാങ്കുകൾ, മോഡൽ സൺഡേ സ്കൂൾ എന്നിവയുടെ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

തോമസ് സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. ഡയറക്ടർ ഫാ.സാന്‍റോ, സെക്രട്ടറി റജി തോമസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്:റെജി നെല്ലിക്കുന്നത്ത്