വിവരച്ചോർച്ച : ബ്രിട്ടീഷ് എയർവേസിനു ഭീമൻ പിഴ
Tuesday, July 9, 2019 12:29 AM IST
ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ടീ​​​​ഷ് എ​​​​യ​​​​ർ​​​​വേ​​​​സ് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഹാ​​​​ക്കിം​​​​ഗി​​​​ൽ ചോ​​​​ർ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ക​​​​ന്പ​​​​നി​​​​ക്ക് 22.97 കോ​​​​ടി ഡോ​​​​ള​​​​ർ പി​​​​ഴ. ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ക​​​​ന്പ​​​​നി​​​​ക്കു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് പി​​​​ഴ വി​​​​ധി​​​​ച്ച വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ എ​​​​ലി​​​​സ​​​​ബ​​​​ത്ത് ഡ​​​​ൻ​​​​ഹാം വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ണി​​​​ൽ എ​​​​യ​​​​ർ​​​​വേ​​​​സി​​​​ന്‍റെ വെ​​​​ബ്സൈ​​​​റ്റി​​​​നു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 50,000 ഉ​​​​പ​​​​യോ​​ക്താ​​​​ക്ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ചോ​​​​ർ​​​​ന്നു. പേ​​​​ര്, വി​​​​ലാ​​​​സം, ഇ-​​​​മെ​​​​യി​​​​ൽ, ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​വ ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു.

വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വ്യ​​​​ക്തി​​​​ഗ​​​​തം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. വി​​​​ശ്വ​​​​സി​​​​ച്ച് ഏ​​​​ൽ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ഷ്ട​​​​മാ​​​​കാ​​​​തെ സൂ​​​​ക്ഷി​​​​ക്കാ​​​​ൻ ക​​​​ന്പ​​​​നി​​​​ക്കു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. പി​​​​ഴ ബ്രി​​​​ട്ടീ​​​​ഷ് എ​​​​യ​​​​ർ​​​​വേ​​​​സി​​​​ന്‍റെ 2017ലെ ​​​​മൊ​​​​ത്തം വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 1.5 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​മെ​​​​ന്ന് മാ​​​​തൃ​​​​ക​​​​ന്പ​​​​നി​​​​യാ​​​​യ ഐ​​​​എ​​​​ജി അ​​​​റി​​​​യി​​​​ച്ചു.