ഐ​ൽ​സ്ഫോ​ർ​ഡ് തീ​ർ​ഥാ​ട​ന​വും ദൈ​വ​ദാ​സ​ൻ മാ​ർ ഇ​വാ​നി​യോ​സ് ഓ​ർ​മ​യാ​ച​ര​ണ​വും ശ​നി​യാ​ഴ്ച
Friday, July 12, 2019 10:51 PM IST
ല​ണ്ട​ൻ: സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ല​ണ്ട​ൻ കേ​ന്ദ്ര​മാ​ക്കി​യു​ള്ള മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഐ​ൽ​സ്ഫോ​ർ​ഡ് മ​രി​യ​ൻ തീ​ർ​ഥാ​ട​ന​വും ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും ജൂ​ലൈ 13 ശ​നി​യാ​ഴ്ച ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പു​ന​രൈ​ക്യ ശി​ൽ​പി​യും സ​ഭ​യു​ടെ പ്ര​ഥ​മ ത​ല​വ​നു​മാ​യ ദൈ​വ​ദാ​സ​ൻ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ അ​റു​പ​ത്തി​യാ​റാ​മ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളാ​ണ് ജൂ​ലൈ 15ന് ​സ​ഭ ആ​ച​രി​ക്കു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ചാ​ണ്
ഐ​ൽ​സ്ഫോ​ർ​ഡി​ൽ പ്ര​ത്യേ​ക തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ഓ​ർ​മ​യാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ദ​യാ​ത്ര ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ന്നി​വ ന​ട​ക്കും. തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് സ​ഭാ യു​കെ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​തോ​മ​സ് മ​ടു​ക്കം​മൂ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഐ​ൽ​സ്ഫോ​ർ​ഡ് മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ലേ​ക്ക് ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്നു.

തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ലാ​സം:

The Friars Pilgrim Cetnre,
Aylesford,
Kent,
ME20 7BY.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്