മേരിക്കുട്ടി ചാക്കോ മൂലേപ്പറന്പിലിന്‍റെ സംസ്കാരം ജൂലൈ 17 ന്
Monday, July 15, 2019 9:06 PM IST
പുളിങ്കുന്ന് : കായൽപ്പുറം മൂലേപ്പറന്പിൽ പരേതനായ സ്കറിയ ചാക്കോയുടെ ഭാര്യ മേരിക്കുട്ടി (86) നിര്യാതയായി. സംസ്കാരം ജൂലൈ 17ന് (ബുധൻ) രാവിലെ 10.30ന് കായൽപ്പുറം സെന്‍റ് ജോസഫ്സ് പള്ളിയിൽ. പരേത കായൽപ്പുറം കരീപ്പറന്പിൽ കുടുംബാംഗം.

മക്കൾ: സോഫി, സാബു (യുഎസ്എ), ഷേർളി (അധ്യാപിക, എൽഫ്ജിഎച്ച്എസ്, പുളിങ്കുന്ന്), അനിൽ (അയർലൻഡ്), ഫാ. അജി മൂലേപ്പറന്പിൽ സിഎംഐ (ജർമനി), ആലിച്ചൻ (കെഎസ്എ), അനോജ്, പരേതയായ വൽസമ്മ.

മരുമക്കൾ: മണിച്ചൻ ഉച്ചേത്ര കാവാലം, ജോജി മുല്ലൂർ മണിമല, ബീന തട്ടാർകുന്നേൽ മൂവാറ്റുപുഴ(യുഎസ്എ), ക്യാപ്റ്റൻ ജോയിച്ചൻ ഒറ്റത്തൈക്കൽ (മർച്ചൻ് നേവി), ബിന്ദു പുള്ളോലിൽ എരുമേലി, മിനി പുതുപ്പറന്പിൽ ചങ്ങനാശേരി (കെഎസ്എ), ഷിജി തറയിൽ അയർകുന്നം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ