ബർലിനിൽ അർണോസ് പാതിരി ഡോക്കുമെന്‍ററി പ്രദർശനം ജൂലൈ 20 ന്
Wednesday, July 17, 2019 10:12 PM IST
ബർലിൻ: മലയാള ഭാഷയ്ക്ക് വിസ്മരിക്കാനാവാത്ത സംഭാവനകൾ നൽകിയ ജർമൻ മിഷണറിയായ അർണോസ് പാതിരിയെപ്പറ്റി തയാറാക്കിയ ഡോക്കുമെന്‍ററിയുടെ പ്രദർശനം ജൂലൈ 20 ന്(ശനി) ബർലിനിൽ നടക്കും. ബർലിനിലെ ബെർണാഡ് ലിസ്റ്റൻബർഗ് ഹൗസിൽ (Bernhard-Lichtenberg-Haus Kathedralforum St. Hedwig Berlin, Hinter der Katholischen Kirche 3, 10117 Berlin) ഉച്ചകഴിഞ്ഞ് മൂന്നിന് പരിപാടികൾ ആരംഭിക്കും.

അർണോസ് പാതിരി എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ജർമൻ
മിഷണറി, ജോഹാൻ ഏണ്‍സ്റ്റ് ഹാൻസ്ലെഡന്‍റെ ജീവിതവും അദ്ദേഹത്തിന്‍റെ കൃതികളും കവിതകളും ഒക്കെയായി മലയാളത്തെ സംപുഷ്ടമാക്കിയി ചരിത്രം പറയുന്ന Das Licht der Pfefferkueste/ കുരുമുളക് തീരത്തെ വെളിച്ചം) ഡോക്കുമെന്‍ററിയിലേയ്ക്ക് ഏവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക് : Davis Thekumthala, [email protected]

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ