യു ​ഗ്രാ​ന്‍റ് ലോ​ട്ട​റി​യു​മാ​യി വീ​ണ്ടും യു​ക്മ; വി​റ്റു​വ​ര​വി​ന്‍റെ നി​ശ്ചി​ത ശ​ത​മാ​നം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്
Monday, July 22, 2019 10:06 PM IST
ല​ണ്ട​ൻ: യു​ക്മ ദേ​ശീ​യ റീ​ജ​ണ​ൽ ക​മ്മി​റ്റി​ക​ളു​ടെ​യും അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണാ​ർ​ത്ഥം യു​ക്മ ദേ​ശീ​യ ക​മ്മ​റ്റി 2017ൽ ​അ​വ​ത​രി​പ്പി​ച്ച സ​മ്മാ​ന പ​ദ്ധ​തി​യാ​യ "​യു​ക്മ യു ​ഗ്രാ​ൻ​ഡ്' 2017 ലെ​യും 2018 ലെ​യും ഗം​ഭീ​ര വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, 2019 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ലും, മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ്മാ​ന​ങ്ങ​ളു​മാ​യി വീ​ണ്ടും യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് മു​ന്നി​ലേ​ക്ക് അ​വ​ത​രി​പ്പി​ക്കു​ന്നു.

കേ​ര​ളാ ധ​ന​കാ​ര്യ മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്ക് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കു​ന്ന​തി​ന് യു​ക്മ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ ക​ഐ​സ്എ​ഫ്ഇ ചെ​യ​ർ​മാ​ൻ അ​ഡ്വ. ഫി​ലി​പ്പോ​സ് തോ​മ​സ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ. ​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​രു​ടെ​യും യു​ക്മ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ൾ സ്പോ​ണ്‍​സ​ർ​മാ​രാ​യ അ​ലൈ​ഡ് ഫി​നാ​ൻ​സി​യേ​ഴ്സ് പ്ര​തി​നി​ധി​ക​ളാ​യ ജോ​യി തോ​മ​സ്, ബി​ജോ ടോം ​എ​ന്നി​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് യു​ക്മ യു ​ഗ്രാ​ന്‍റ് 2019 പ​ദ്ധ​തി​യു​ടെ ഔപ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്.

യു​ക്മ യു ​ഗ്രാ​ൻ​റ് 2019 ന്‍റെ ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ടി​ക്ക​റ്റ് വി​ൽ​പ്പ​ന ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. യു​ക്മ ദേ​ശീ​യ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ യു​ക്മ​യു​ടെ പ്ര​ഥ​മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജോ​ണി​ന് ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കി​ക്കൊ​ണ്ട് യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ർ പി​ള്ള ടി​ക്ക​റ്റ് വി​ൽ​പ്പ​ന ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് ഈ ​വ​ർ​ഷം യു​കെ മ​ല​യാ​ളി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. പ​ത്തു പൗ​ണ്ട് വി​ല​യു​ള്ള ഒ​രു ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന വ്യ​ക്തി​ക്ക് പ​തി​നാ​യി​ര​ത്തോ​ളം പൗ​ണ്ട് വി​ല​മ​തി​ക്കു​ന്ന ഒ​രു ബ്രാ​ൻ​ഡ് ന്യൂ Peugeot 108 കാ​ർ സ​മ്മാ​ന​മാ​യി നേ​ടാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്നു എ​ന്ന​തു​ത​ന്നെ​യാ​ണ് യു ​ഗ്രാ​ൻ​റ് 2019 ന്‍റെ ഈ ​വ​ർ​ഷ​ത്തെ മു​ഖ്യ ആ​ക​ർ​ഷ​ണം. കൂ​ടാ​തെ ര​ണ്ടാം സ​മ്മാ​നം ല​ഭി​ക്കു​ന്ന വി​ജ​യി​ക്ക് 24 ഗ്രാ​മി​ന്‍റെ സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളും, മൂ​ന്നാം സ​മ്മാ​നാ​ർ​ഹ​ന് 16 ഗ്രാ​മി​ന്‍റെ സ്വ​ർ​ണ്ണ നാ​ണ​യ​ങ്ങ​ളും ന​ൽ​ക​പ്പെ​ടു​ന്നു.

ഒ​രു പ​വ​ൻ വീ​തം തൂ​ക്കം വ​രു​ന്ന 16 സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളാ​ണ് നാ​ലാം സ​മ്മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. യു​ക്മ​യു​ടെ എ​ട്ട് റീ​ജ​ണു​ക​ൾ​ക്കും ര​ണ്ട് വീ​തം സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ ഉ​റ​പ്പാ​യും ല​ഭി​ക്കു​ന്ന വി​ധ​മാ​ണ് നാ​ലാം സ​മ്മാ​ന​ത്തി​ന്‍റെ ന​റു​ക്കെ​ടു​പ്പ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. പ​തി​വു​പോ​ലെ യു ​കെ യി​ലെ പ്ര​മു​ഖ മ​ല​യാ​ളി ബി​സി​ന​സ് സം​രം​ഭ​ക​രാ​യ അ​ലൈ​ഡ് മോ​ർ​ട്ട്ഗേ​ജ് സ​ർ​വീ​സ​സാ​ണ് യു​ക്മ യു ​ഗ്രാ​ൻ​റ് 2019 ന്‍റെ സ​മ്മാ​ന​ങ്ങ​ൾ എ​ല്ലാം സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

യു​ക്മ ദേ​ശീ​യ റീ​ജ​ണ​ൽ പ​രി​പാ​ടി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യി സ്പോ​ണ്‍​സ​ർ​മാ​രെ ആ​ശ്ര​യി​ക്കു​ന്ന നി​ല​വി​ലു​ള്ള രീ​തി​ക്ക് ഭാ​ഗി​ക​മാ​യെ​ങ്കി​ലും ഒ​രു മാ​റ്റം കു​റി​ക്കാ​ൻ യു​ക്മ യു ​ഗ്രാ​ൻ​റി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്ന​താ​യി യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് പ​റ​ഞ്ഞു.

യു ​ഗ്രാ​ൻ​റ് ലോ​ട്ട​റി​യു​ടെ മൊ​ത്തം വി​റ്റു​വ​ര​വി​ന്‍റെ നി​ശ്ചി​ത ശ​ത​മാ​നം യു​ക്മ​യു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​യി​രി​ക്കും വി​നി​യോ​ഗി​ക്കു​ക. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട വി​ൽ​പ്പ​ന അ​സോ​സി​യേ​ഷ​നു​ക​ളു​ടെ തി​രു​വോ​ണ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച്, സെ​പ്റ്റം​ബ​ർ ര​ണ്ടാം വാ​ര​ത്തോ​ടെ അ​വ​സാ​നി​പ്പി​ക്കു​വാ​നാ​ണ് യു​ക്മ നേ​തൃ​ത്വം ആ​ലോ​ചി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ മാ​സം ന​ട​ക്കു​ന്ന യു​ക്മ റീ​ജ​ണ​ൽ ക​ലാ​മേ​ള​ക​ളോ​ടെ മു​ഴു​വ​ൻ ടി​ക്ക​റ്റു​ക​ളും വി​റ്റ​ഴി​ക്ക​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. ന​വം​ബ​റി​ൽ യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള വേ​ദി​യി​ൽ വ​ച്ച് വി​ജ​യി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ്ര​ഖ്യാ​പി​ക്കും.

യു​ക്മ ദേ​ശീ​യ ട്ര​ഷ​റ​ർ അ​നീ​ഷ് ജോ​ണ്‍, ദേ​ശീ​യ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ടി​റ്റോ തോ​മ​സ് എ​ന്നി​വ​രാ​ണ് യു​ക്മ യു​ഗ്രാ​ന്‍റ് 2019 ന്‍റെ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ക. യു​ക്മ ദേ​ശീ​യ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും പോ​ഷ​ക സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങു​ന്ന ടീം ​ഏ​കോ​പ​ന സ​മി​തി​യാ​യി പ്ര​വ​ർ​ത്തി​ക്കും. ഈ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ വി​ൽ​ക്കു​ന്ന റീ​ജണും, അ​സോ​സി​യേ​ഷ​നും പ്രോ​ൽ​സാ​ഹ​ന​മാ​യി പ്ര​ത്യേ​ക ക്യാ​ഷ് അ​വാ​ർ​ഡും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.