വോ​ൾ​വോ അ​ഞ്ച് ല​ക്ഷം കാ​റു​ക​ൾ തി​രി​ച്ചു വി​ളി​ച്ചു
Tuesday, July 23, 2019 10:03 PM IST
സ്റ്റോ​ക്ക്ഹോം: ലോ​ക​ത്താ​ക​മാ​നം വി​റ്റ​ഴി​ച്ച അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ഡീ​സ​ൽ കാ​റു​ക​ൾ വോ​ൾ​വോ തി​രി​ച്ചു വി​ളി​ക്കു​ന്നു. ഇ​തി​ൽ സ്വീ​ഡ​നി​ൽ വി​റ്റ​ഴി​ച്ച ഏ​ക​ദേ​ശം 86,000 കാ​റു​ക​ൾ തി​രി​ച്ചു വി​ളി​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഡീ​സ​ൽ എ​ൻ​ജി​നി​ലെ ത​ക​രാ​റാ​ണ് കാ​ര​ണം. ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ൻ​ജി​നു തീ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത തി​രി​ച്ച​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് തി​രി​ച്ചു വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഈ ​ത​ക​രാ​റ് കാ​ര​ണം ഇ​തു​വ​രെ അ​പ​ക​ട​ങ്ങ​ളോ പ​രു​ക്കോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. താ​പ​നി​ല വ​ർ​ധി​ക്കു​ന്പോ​ൾ പ്ലാ​സ്റ്റി​ക് ഭാ​ഗം ഉ​രു​കാ​നു​ള്ള സാ​ധ്യ​ത തി​രി​ച്ച​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

2014നും 2019​നും ഇ​ട​യി​ൽ നി​ർ​മി​ച്ച ഫോ​ർ സി​ലി​ൻ​ഡ​ർ ഡീ​സ​ൽ എ​ൻ​ജി​ൻ മോ​ഡ​ലു​ക​ളാ​ണ് തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്. വി40, ​വി60, വി70, ​എ​സ്80, എ​ക്സ് സി 60, ​എ​ക്സ് സി 90 ​എ​ന്നി​വ​യാ​ണ് മോ​ഡ​ലു​ക​ൾ.

മോ​ട്ടോ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക ത​ക​രാ​റൊ​ന്നും കാ​ണാ​ത്തി​ട​ത്തോ​ളം കാ​ർ ഉ​പ​യോ​ഗി​ക്കാ​ൻ സു​ര​ക്ഷി​ത​മാ​ണെ​ന്നും ഉ​പ​യോ​ക്താ​ക്ക​ളെ ക​ന്പ​നി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ