സീമാ സംഘോഷ് പ്രകാശനം ചെയ്തു
Wednesday, August 28, 2019 8:14 PM IST
ന്യൂഡൽഹി: സീമാ ജാഗരൺ മഞ്ച് മാഗസിന്‍റെ പ്രത്യേക വാർഷിക പതിപ്പ് സീമാ സംഘോഷ് പ്രകാശനം ചെയ്തു. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രററി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പ്രകാശനം നിർവഹിച്ചു.

രാഷ്ട്രീയ സ്വയംസേവക് സംഘ് മാന്യ സഹ സർകാര്യവാഹ് ഡോ. കൃഷ്ണ ഗോപാൽ മുൻ രാജ്യസഭ മെബർ തരുൺവിജയ് , ലഫ്. ജനറൽ വിനോദ് ഭാട്ടിയ, ഡൽഹി പ്രദേശ് സീമാ ജാഗരൺ മഞ്ച് പ്രസിഡന്‍റ് ലഫ്. ജനറൽ നിതിൻ കോഹിലി, അഖില ഭാരതീയ സഹ സാം യോജക് മുരളീധർ തുടങ്ങിയവർ സംസാരിച്ചു.