സെ​ന്‍റ് തോ​മ​സ് ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബ് ലെ​സ്റ്റ​റി​ന്‍റെ ഓ​ണോ​ത്സ​വം ശ​നി​യാ​ഴ്ച
Wednesday, September 4, 2019 11:40 PM IST
ലെ​സ്റ്റ​ർ: ലെ​സ്റ്റ​റി​ലെ പ്ര​മു​ഖ ആ​ല്മീ​യ-​സാം​സ്കാ​രി​ക-​ക​ലാ-​കാ​യി​ക-​സാ​മൂ​ഹ്യ വേ​ദി​യാ​യ സെ​ന്‍റ് തോ​മ​സ് ഫാ​മി​ലി ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 7 ന് ​ശ​നി​യാ​ഴ്ച പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​പൂ​ക്ക​ള​മ​ത്സ​ര​ത്തോ​ടെ​യാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന് ആ​രം​ഭം കു​റി​ക്കു​ക. ഓ​ണാ​ഘോ​ഷ​ത്തി​ലെ ഏ​റ്റ​വും ഹൈ​ലൈ​റ്റാ​യ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്കും അ​തി​ഥി​ക​ൾ​ക്കു​മാ​യി തു​ട​ർ​ന്ന് തൂ​ശ​നി​ല​യി​ൽ വി​ള​ന്പും.

ഓ​ണ​സ​ദ്യ​ക്കു​ശേ​ഷം ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും, മു​ത്തു​ക്കു​ട​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ആ​ഘോ​ഷ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കു​ചേ​രു​ന്ന ലെ​സ്റ്റ​ർ പാ​ർ​ലി​മെ​ന്‍റ് പ്ര​തി​നി​ധി​യും, ബ്രി​ട്ടീ​ഷ് രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ-​ന​യ​ത​ന്ത്ര രം​ഗ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വ്യ​ക്തി​ത്വം പു​ല​ർ​ത്തു​ന്ന കീ​ത്ത് വാ​സ് എം​പി, ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ച​ർ​ച്ച് വി​കാ​രി​യും, ഗ്രെ​യ്റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍ ജോ​ർ​ജ് ചേ​ല​ക്ക​ൽ എ​ന്നി​വ​രെ വേ​ദി​യി​ലേ​ക്ക് പു​ഷ്പാ​ർ​ച്ച​ന​യ​ർ​പ്പി​ച്ചു സ്വീ​ക​രി​ച്ചാ​ന​യി​ക്കും.

തി​രു​വോ​ണ​ത്തി​ന്‍റെ പു​ക​ൾ​പെ​റ്റ ഓ​ർ​മ്മ​ക​ൾ സ​മ്മാ​നി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ മാ​വേ​ലി​മ​ന്ന​ന്‍റെ ആ​ഗ​മ​ന​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​വും. സെ​ന്‍റ് തോ​മ​സ് ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബ്ബി​ന്‍റെ ഓ​ണോ​ത്സ​വ​ത്തി​ലെ മു​ഖ്യ ആ​ക​ർ​ഷ​ക​മാ​യ 26 ക​ലാ​കാ​ർ അ​ണി​നി​ര​ക്കു​ന്ന ശി​ങ്കാ​രി​മേ​ളം വേ​ദി​യെ ത്ര​സി​പ്പി​ക്കും. പ്ര​ശ​സ്ത ചെ​ണ്ട​മേ​ളം ഗ്രൂ​പ്പാ​യ കോ​വ​ന്‍റ​റി മേ​ള​പ്പൊ​ലി​മ​യാ​ണ് ശി​ങ്കാ​രി​മേ​ള​മൊ​രു​ക്കു​ന്ന​ത്.

സാം​സ്കാ​രി​ക പൊ​തു​സ​മ്മേ​ള​നം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കു​ചേ​രു​ന്ന കീ​ത്ത് വാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു ആ​ശം​സാ സ​ന്ദേ​ശം ന​ൽ​കും. ജോ​ർ​ജ് ചേ​ല​ക്ക​ൽ അ​ച്ച​ൻ സ​മ്മേ​ള​ന​വേ​ദി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കും. തു​ട​ർ​ന്ന​ര​ങ്ങേ​റു​ന്ന ക​ലാ​സ​ന്ധ്യ​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ-​കാ​യി​ക പ്ര​ക​ട​ന​ങ്ങ​ൾ ഓ​ണാ​ഘോ​ഷ​ത്തി​ലെ ഏ​റെ ആ​ക​ർ​ഷ​ക​മാ​യ ദൃ​ശ്യ​ക​ലാ​വി​രു​ന്നാ​വും സ​മ്മാ​നി​ക്കു​ക.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​ത്തി​നു​ശേ​ഷം സെ​ന്‍റ് തോ​മ​സ് ഫാ​മി​ലി സോ​ഷ്യ​ൽ ക്ല​ബ്ബി​ന്‍റെ ഓ​ണാ​ഘോ​ഷം സ​മാ​പി​ക്കും.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ