ജോ​യി ജോ​സ​ഫ് കാ​വാ​ലം ഐ​എ​എ​എ​സ് നിര്യാതനായി
Thursday, September 5, 2019 11:09 PM IST
കൊ​ച്ചി : റഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ കൗ​ണ്‍​സ​ല​റും, ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ (ഐ​ഒ​സി) ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ജോ​യി ജോ​സ​ഫ് കാ​വാ​ലം ഐ​എ​എ​എ​സ് (88) നി​ര്യാ​ത​നാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രണ്ടിന് ചാ​ക്കോ ഹോം​സി​ൽ ആ​രം​ഭി​ച്ച് മൂന്നിന് ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

ഭാ​ര്യ: ചേ​ർ​ത്ത​ല നെ​യ്യാ​ര​പ്പ​ള്ളി ന​ട​യ്ക്ക​ൽ പ​രേ​ത​യാ​യ സെ​ലി​ൻ. മ​ക്ക​ൾ: ജോ​സ​ഫ് കാ​വാ​ലം (യു.​എ​സ്.​എ), പ​രേ​ത​നാ​യ ഐ​സ​ക്, എ​ലി​സ​ബ​ത്ത് സാം (​ദു​ബാ​യ്).മ​രു​മ​ക്ക​ൾ: ആ​നി, വാ​സ​ന്തി, സാം ​മ​ണി​പ്പാ​ടം (ഡ​യ​റ​ക്ട​ർ, ഡി​പി വേ​ൾ​ഡ് ദു​ബാ​യ്).സ​ഹോ​ദ​ര​ങ്ങ​ൾ: എ​ൽ​സ​മ്മ (ത​യ്യി​ൽ, മാ​ഞ്ഞൂ​ർ), ആ​ന്‍റ​ണി ജോ​സ​ഫ് കാ​വാ​ലം (റി​ട്ട. സീ​നി​യ​ർ മാ​നേ​ജ​ർ സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക്, കോ​ട്ട​യം), പ​രേ​ത​രാ​യ ജോ​ർ​ജ് ജോ​സ​ഫ് (ച​ങ്ങ​നാ​ശേ​രി), മേ​രി ജോ​സ​ഫ്, ജേ​ക്ക​ബ് ജോ​സ​ഫ് (റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ ഹി​ന്ദു​സ്ഥാ​ൻ ഇ​ല​ക്ട്രി​ക്ക​ൽ​സ് ലി​മി​റ്റ​ഡ്, മു​ക്കം), സി​സ്റ്റ​ർ ആ​ൽ​മ എ​സ് ഡി.

ചങ്ങനാശേരി കാ​വാ​ലം പു​ത്ത​ൻ പു​ര​യി​ൽ പി.​വി.​ജോ​സ​ഫിന്‍റെയും ഏ​ലി​യാ​മ്മ​യുടെയും മകനായി 1930 ഡി​സം​ബ​ർ 18നാണ് ജോയി ജോസഫ് കാവാലം ​ജ​നി​ച്ചത്. ചെ​ന്നൈ ല​യോ​ള കോ​ള​ജി​ൽ​നി​ന്നു ര​സ​ത​ന്ത്ര​ത്തി​ൽ ബി​രു​ദം എ​ടു​ത്ത​തി​നു​ശേ​ഷം ഇ​ന്ത്യ​ൻ ഓ​ഡി​റ്റ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ് സ​ർ​വീ​സി​ൽ ചേ​ർ​ന്നു. വി​വി​ധ പ​ദ​വി​ക​ളി​ലെ സേ​വ​ന​ത്തി​നു​ശേ​ഷം 1972ൽ ​റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ കൗ​ണ്‍​സ​ല​റാ​യി.

ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം, ഭാ​ര​ത് പെ​ട്രോ​ളി​യം എ​ന്നി​വ​യു​ടെ ദേ​ശ​സാ​ത്ക​ര​ണ​വേ​ള​യി​ൽ അ​വ​യു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റെ ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​റാ​യി. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ അ​ശോ​ക് ലെ​യ്‌ല​ൻ​ഡി​ന്‍റെ ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു. സ​ഹോ​ദ​ര​സ്ഥാ​പ​ന​മാ​യ എ​ന്നോ​ർ ഫൗ​ണ്ട​റീ​സി​ന്‍റെ ചു​മ​ത​ല​യും വ​ഹി​ച്ചു.

78ാം വ​യ​സു​വ​രെ സ​ജീ​വ ഒൗ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ച ശേ​ഷം 2008 മു​ത​ൽ എ​റ​ണാ​കു​ള​ത്തു വി​ശ്ര​മ​ജി​വി​ത​ത്തി​ലാ​യി​രു​ന്നു.