സാ​ഹി​ത്യ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് കൃ​തി​ക​ൾ ക്ഷ​ണി​ക്കുന്നു
Thursday, September 19, 2019 11:09 PM IST
സ്കോ​ട്ട്ല​ന്‍റ്: ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും മ​ല​യാ​ള ഭാ​ഷ​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ണ്ട​ൻ മ​ല​യാ​ളി കൗ​ണ്‍​സി​ൽ കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മു​ള്ള സാ​ഹി​ത്യ പ്ര​തി​ഭ​ക​ൾ​ക്കാ​യി സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു.

2017ൽ ​നാ​ൽ​പ​ത്ത​ഞ്ചു വ​ർ​ഷ​ങ്ങ​ൾ ജീ​വ​കാ​രു​ണ്യ, അ​ധ്യാ​പ​ക രം​ഗ​ത്ത് സേ​വ​നം ചെ​യ്ത ജീ. ​സാ​മി​ന് മാ​വ​ലി​ക്ക​ര എം​എ​ൽ​എ . ആ​ർ. രാ​ജേ​ഷാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്. അ​ഭി​പ്രാ​യ സ​ർ​വേ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്ത ക​ണ്ടെ​ത്തി​യ​ത്. 2014ൽ ​സ്വി​സ്സ​ർ​ല​ൻ​ഡി​ലെ ക​വി ബേ​ബി കാ​ക്ക​ശേ​രി​യു​ടെ ന്ധ​ഹം​സ​ഗാ​നം​ന്ധ എ​ന്ന ക​വി​ത സ​മാ​ഹാ​ര​ത്തി​ന് പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ്ബി​ൽ എം​എ​ൽ​എ .ശി​വ​ദാ​സ​ൻ നാ​യ​ർ പു​ര​സ്കാ​രം ന​ൽ​കി. നി​ഷ്ക​ർ​ഷ​മാ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ മൂ​ന്നം​ഗ ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് നേ​താ​വി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

2016 മു​ത​ൽ പ്ര​സി​ദ്ധി​ക​രി​ച്ച നോ​വ​ൽ, ക​ഥ, യാ​ത്രാ​വി​വ​ര​ണ ഗ്ര​ന്ഥ​ങ്ങ​ൾ​ക്കാ​ണ്.​കാ​ഷ് അ​വാ​ർ​ഡും, പ്ര​ശ​സ്തി പ​ത്ര​വും, ഫ​ല​ക​വു0 ന​ൽ​കു​ക. പു​സ്ത​ക​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 31 ന​കം SUNNY PATHANAMTHITTA, 9 LAUREL COURT, CAMBUSLANG, G 72 7 BD, GLASGOW, UK. (email -sunnypta @yahoo.com, [email protected]) അ​യ​ക്ക​ണം.