ബ്രെ​ക്സി​റ്റ്: യു​കെ ര​ഹ​സ്യ രേ​ഖ​ക​ൾ യൂ​റോ​പ്യ​ൻ യൂ​ണി​യ​നു കൈ​മാ​റി
Friday, September 20, 2019 11:46 PM IST
ല​ണ്ട​ൻ: ബ്രെ​ക്സി​റ്റ് സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ന് സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്ന ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച ര​ഹ​സ്യ രേ​ഖ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​നു കൈ​മാ​റി. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് മ​ന്ത്രി​മാ​ർ ഇ​തു പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ.

യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യി ന​ട​ത്തി വ​രു​ന്ന ച​ർ​ച്ച​ക​ളി​ൽ അ​മി​ത​മാ​യി അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ല്ലെ​ങ്കി​ലും പു​രോ​ഗ​തി​യു​ണ്ട​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​നും പ​റ​ഞ്ഞു. ബ്രെ​ക്സി​റ്റ് പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കാ​ൻ ജോ​ണ്‍​സ​നു മു​ന്നി​ൽ ര​ണ്ടാ​ഴ്ച മാ​ത്ര​മാ​ണു ശേ​ഷി​ക്കു​ന്ന​തെ​ന്ന് ഫി​ൻ​ലാ​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് രേ​ഖ​ക​ൾ യൂ​ണി​യ​നു കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

ജോ​ണ്‍​സ​നു​മാ​യി ഈ​യാ​ഴ്ച ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ക്ലോ​ദ് ജ​ങ്ക​റും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ