ഓക്സ്ഫോർഡിൽ ദാർശനിക സമ്മേളനം "ഗുരുസന്ധ്യ' 24 ന്
Saturday, October 12, 2019 3:52 PM IST
സേവനം യുകെയുടെ നേതൃത്വത്തിൽ
- സതീഷ് കുട്ടപ്പൻ

ശ്രീനാരായണ ഗുരുദേവ ദർശനം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നുള്ള ശിവഗിരി മഠത്തിന്റെ ദൗത്യത്തിന്റെ ഭാഗമായി ഗുരുധർമ്മ പ്രചാരണസഭയുടെ യുകെ യിലെ 2020-ാം നമ്പർ യൂണിറ്റായ സേവനം യുകെ യുടെ നേതൃത്വത്തിൽ ഒക്ടോബർ 24ന് (വ്യാഴം) വൈകുന്നേരം 6 മുതൽ ഓക്സ്ഫോർഡിൽ "ഗുരുസന്ധ്യ" എന്ന ദാർശനിക സമ്മേളനം നടക്കുന്നു.

ഗുരുവിന്‍റെ ജീവിതവും ദർശനങ്ങളും വളരെ പ്രസക്തമായ ഈ കാലഘട്ടത്തിൽ ഗുരുദേവ ദർശനങ്ങൾ ആഴത്തിൽ അറിയുവാനും മനസിലാക്കാനുമുള്ള ഒരു അവസരമാണ് ഈ സമ്മേളനം.

ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ 'ഗുരുസന്ധ്യ' ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗുരുധർമ്മ പ്രചാരണസഭയുടെ ജനറൽ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മുംബൈ ശ്രീനാരായണ മന്ദിരസമിതി ചെയർമാൻ എം.ഐ. ദാമോദരൻ, പ്രശസ്ത ചരിത്രകാരൻ ഡോ. പീതാംബരൻ, ധർമ്മ പ്രഭാഷകൻ ജയചന്ദ്രബാബു, ശിവഗിരി ആശ്രമം നോർത്ത് അമേരിക്കയുടെ ബോർഡ് മെമ്പർമാരായ സാജൻ നടരാജൻ, സജിത്ത് ശശിധരൻ എന്നിവരോടൊപ്പം യുകെയിലെ ഇതര ശ്രീനാരായണ സംഘടന പ്രതിനിധികളായ കിഷോർ രാജ്, രാജേഷ് നടേപ്പള്ളി, സുധാകരൻ പാലാ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.

Venue: Exeter Hall, Oxford road, Kidlington, Oxford, OX5 1AB
Hot line Ph: 07474018484.