മാർപാപ്പയ്ക്കു സമ്മാനമായി കുതിര
Friday, October 17, 2025 11:15 AM IST
വ​ത്തി​ക്കാ​ൻ സി​റ്റി: ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്ക് സ​മ്മാ​ന​മാ​യി കു​തി​ര​യെ ല​ഭി​ച്ചു. പോ​ള​ണ്ടി​ലെ കൊ​ഒ​ബ്രെ​സെ​ഗ് ബു​ഡി​സ്റ്റോ​വോ​യി​ലു​ള്ള മി​ചാ​ൽ​സ്കി സ്റ്റ​ഡ് ഫാം ​ഉ​ട​മ ആ​ന്ദ്രെ മി​ചാ​ൽ​സ്കി​യാ​ണ് വെ​ളു​ത്ത അ​റേ​ബ്യ​ൻ കു​തി​ര​യെ മാ​ർ​പാ​പ്പ​യ്ക്കു സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

മാ​ർ​പാ​പ്പ പെ​റു​വി​ൽ മി​ഷ​ണ​റി​യാ​യി​രി​ക്കെ കു​തി​ര​പ്പു​റ​ത്തു ക​യ​റി നി​ൽ​ക്കു​ന്ന ചി​ത്രം ക​ണ്ട​തോ​ടെ അ​ത്ത​ര​മൊ​രു കു​തി​ര​യെ സ​മ്മാ​നി​ക്കാ​ൻ താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മി​ചാ​ൽ​സ്കി പ​റ​ഞ്ഞു. മാ​ർ​പാ​പ്പ​യു​ടെ ളോ​ഹ​യോ​ടു സാ​മ്യം പു​ല​ർ​ത്താ​നാ​ണു വെ​ളു​ത്ത കു​തി​ര​യെ സ​മ്മാ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


കു​തി​ര​ക​ളു​ടെ ബ്രീ​ഡിം​ഗ്, പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യ്ക്കൊ​പ്പം പ​ന്ത​യ​ക്കു​തി​ര​ക​ളും മി​ചാ​ൽ​സ്കി​യു​ടെ ഫാ​മി​ലു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം ഇ​ല​ക്‌​ട്രി​ക് കാ​റും വെ​ള്ള ബൈ​ക്കും മാ​ർ​പാ​പ്പ​യ്ക്കു സ​മ്മാ​ന​മാ​യി ല​ഭി​ച്ചി​രു​ന്നു.
">