ജര്‍മനിയുടെ 35-ാം ഐക്യ ദിനം ആഘോഷിച്ചു
Monday, October 6, 2025 3:35 PM IST
ജോസ് കുമ്പിളുവേലില്‍
ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് ജ​ര്‍​മ​നി​യു​ടെ 35ാം ഐ​ക്യ ദി​നം ആ​ഘോ​ഷി​ച്ചു. 1990 ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് കി​ഴ​ക്ക​ൻ ജ​ർ​മ​നി​യും പ​ടി​ഞ്ഞാ​റ​ൻ ജ​ർ​മ​നി​യും ഒ​ന്നി​ച്ച​തി​ന്‍റെ 35-ാം വാ​ർ​ഷി​ക​മാ​ണ് രാ​ജ്യം "ജ​ർ​മ​ൻ ഐ​ക്യ ദി​ന​മാ​യി' ആ​ഘോ​ഷി​ച്ച​ത്.

40 വ​ർ​ഷ​ത്തെ വി​ഭ​ജ​ന​ത്തി​നു ശേ​ഷം ഫെ​ഡ​റ​ൽ റി​പ്പ​ബ്ലി​ക് ഓ​ഫ് ജ​ർ​മ​നി​യും ജ​ർ​മ​ൻ ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക്കു​മാ​യി ജ​ർ​മ​നി വേ​ർ​പി​രി​ഞ്ഞി​രു​ന്നു. ഈ ​ദി​വ​സം രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പൊ​തു അ​വ​ധി ദി​ന​മാ​ണ്. ഐ​ക്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഫ്രീ​ഡ്രി​ഷ് മെ​ർ​സ് രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യം ഭീ​ഷ​ണി​യി​ലാ​ണെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.


"ന​മ്മു​ടെ ലി​ബ​റ​ൽ ജീ​വി​ത​രീ​തി പു​റ​ത്തു​നി​ന്നും അ​ക​ത്തു​നി​ന്നും ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​കു​ന്നു' അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​ക്യ ദി​ന​ത്തി​ന്‍റെ പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഈ ​വ​ർ​ഷം ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത് സാ​ർ​ബ്രൂ​ക്ക​ൻ ന​ഗ​ര​മാ​ണ്. ച​ട​ങ്ങി​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.
">