ബര്‍ലിന്‍: ജര്‍മന്‍ ഓട്ടോ മേഖലയ്ക്ക് തിരിച്ചടിയായി ബോഷ് കമ്പനി 13,000 ജോലികള്‍ വെട്ടിക്കുറയ്ക്കുന്നു. ഓട്ടോമോട്ടീവ് വിതരണക്കാരായ ബോഷ് കമ്പനി ചെലവ് കുറയ്ക്കാനാണ് ജോലികള്‍ വെട്ടിക്കുറയ്ക്കുന്നത്.
ജര്‍മനിയില്‍ നടക്കുന്ന ഈ വെട്ടിക്കുറയ്ക്കലുകള്‍ ബോഷിന്റെ രാജ്യത്തെ മൊത്തം തൊഴിലാളികളുടെ ഏകദേശം 10 ശതമാനത്തെയും ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ മൂന്ന് ശതമാനത്തെയും പ്രതിനിധീകരിക്കുന്നു.