യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള 11ന്
Monday, October 6, 2025 10:50 AM IST
അ​നി​ൽ ഹ​രി
ല​ണ്ട​ൻ: വി​ഗ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന യു​ക്മ - റോ​സ്റ്റ​ർ കെ​യ​ർ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ ക​ലാ​മേ​ള ഈ ​മാ​സം 11ന് ​വി​ഗ​ണി​ൽ വ​ച്ച് ന​ട​ക്കും. ഡീ​ൻ ട്ര​സ്റ്റ് വി​ഗ​ൻ അ​ങ്ക​ണ​ത്തി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​യി പ​രി​പാ​ടി​ക​ൾ അ​രേ​ങ്ങ​റും.

ഒ​രാ​ൾ​ക്ക് മൂ​ന്ന് വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും ര​ണ്ട് ഗ്രൂ​പ്പ് ഇ​ന​ത്തി​ലും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. മ​ത്സ​രാ​ർ​ഥി​ക​ളെ പ്രാ​യം അ​നു​സ​രി​ച്ച് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​രി​ക്കു​ന്നു. അ​ത​നു​സ​രി​ച്ച് കി​ഡ്സ്, സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ക​ലാ​മേ​ള​യ്ക്ക് പി​ന്തു​ണ​യു​മാ​യി നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ളാ​യ യു​ക്മ നാ​ഷ​ന​ൽ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, പി​ആ​ർ​ഒ കു​ര്യ​ൻ ജോ​ർ​ജ്, യു​ക്മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് വ​ർ​ഗീ​സ്, സാം​സ്കാ​രി​ക വേ​ദി ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജാ​ക്സ​ൺ തോ​മ​സ്, നാ​ഷ​ണ​ൽ എ​ക്സി​ക്യു​ട്ടീ​വ് ബി​ജു പീ​റ്റ​ർ എ​ന്നി​വ​ർ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.


പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​രാ​കു​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗീ​സ്, ആ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജീ​വ്, ട്ര​ഷ​റ​ർ ഷാ​രോ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യി​ൽ മ​ത്സ​രി​ച്ച് വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കും ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കും ന​വം​ബ​ർ ഒ​ന്നി​ന് ചെ​ൽ​റ്റ​ൻ​ഹാ​മി​ൽ ന​ട​ക്കു​ന്ന യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ന​ൽ ഭാ​ര​വാ​ഹി​ക​ളെ സ​മീ​പി​ക്കു​ക: രാ​ജീ​വ് - +44 757 222752, സ​നോ​ജ് വ​ർ​ഗീ​സ് - +44 7411 300076, ഷാ​ജി വാ​ര​കു​ടി - +44 7727 604242.
">