വാ​ഹ​നാ​പ​ക​ടം: വി​യ​ന്ന മ​ല​യാ​ളി ബി​ന്ദു മാ​ളി​യേ​ക്ക​ല്‍ അ​ന്ത​രി​ച്ചു
Monday, October 6, 2025 3:05 PM IST
വി​യ​ന്ന: ബി​ജു മാ​ളി​യേ​ക്ക​ലി​ന്‍റെ ഭാ​ര്യ ബി​ന്ദു മാ​ളി​യേ​ക്ക​ല്‍(46) അ​ന്ത​രി​ച്ചു. ര​ണ്ട് വ​ര്‍​ഷ​മാ​യി ജോ​ലി ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സൂ​റി​ച്ചി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം പി​ന്നീ​ട്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച സ്വി​റ്റ​സ​ര്‍​ല​ൻ​ഡി​ലെ സെ​ന്‍റ് ഉ​ര്‍​ബാ​നി​ല്‍ പെ​ട​സ്ട്രി​യ​ന്‍ ക്രോ​സി​ല്‍ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ വാ​ഹ​നം ബി​ന്ദു​വി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​നെ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും തു​ട​ര്‍​ന്ന് ബേ​ണി​ലെ മ​റ്റൊ​രു ആ​ശു​പ​തി​യി​ലേ​ക്ക് തീ​വ്ര പ​രി​ച​ര​ണ​ത്തി​നാ​യി മാ​റ്റി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് പ​ഠ​ന​ശേ​ഷം 22 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഓ​സ്ട്രി​യ​യി​ല്‍ എ​ത്തി​യ ബി​ന്ദു ന​ഴ്സിം​ഗ് മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ണ്ട് വ​ര്‍​ഷം മു​മ്പ് സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു.


തൃ​ശൂ​ര്‍ വെ​ള​യ​നാ​ട് പ​രേ​ത​രാ​യ കാ​ഞ്ഞി​ര​പ്പ​റ​മ്പി​ല്‍ അ​ന്തോ​ണി റോ​സി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​ണ്. വി​യ​ന്ന മ​ല​യാ​ളി​യാ​യ തൃ​ശൂ​ര്‍ എ​ലി​ഞ്ഞി​പ്ര സ്വ​ദേ​ശി ബി​ജു മാ​ളി​യേ​ക്ക​ലി​ന്‍റെ ഭാ​ര്യ​യാ​ണ് ബി​ന്ദു.

മ​ക്ക​ള്‍: ബ്രൈ​റ്റ്‌​സ​ണ്‍, ബെ​ര്‍​ട്ടീ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: മേ​ഴ്‌​സി ത​ട്ടി​ല്‍ ന​ട​ക്ക​ലാ​ന്‍ (ഓ​സ്ട്രി​യ), ഡാ​ലി പോ​ള്‍ (കേ​ര​ളം), ലി​യോ കാ​ഞ്ഞി​ര​പ്പ​റ​മ്പി​ല്‍ (സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്), ജോ​ണ്‍​ഷീ​ന്‍ (കേ​ര​ളം).
">