പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡി​ന് ആ​ഗോ​ള അം​ഗീ​കാ​രം
Tuesday, September 30, 2025 3:15 PM IST
കൊ​ച്ചി: പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ ചേ​ർ​ന്ന് പോ​ള​ണ്ടി​ൽ ആ​രം​ഭി​ച്ച പോ​ളീ​ഷ് - ഇ​ന്ത്യ​ൻ സ്റ്റാ​ർ​ട്ട​പ്പി​ലെ പാ​നീ​യ ബ്രാ​ൻ​ഡാ​യ "മ​ല​യാ​ളി' ആ​ഗോ​ള അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി. ലാ​ഗ​ര്‍ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​വും നോ​ൺ ആ​ൽ​ക്ക​ഹോ​ളി​ക് ചെ​ക്ക് സ്റ്റൈ​ൽ ഇ​ന​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ലു​മാ​ണ് ബ്രാ​ൻ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

യു​കെ​യി​ലെ നോ​ർ​വി​ച്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​മ്പ​നി പ്ര​മോ​ട്ട​ർ​മാ​രാ​യ ച​ന്ദ്ര​മോ​ഹ​ൻ ന​ല്ലൂ​രും സ​ർ​ഗേ​വ് സു​കു​മാ​ര​നും അ​വാ​ർ​ഡു​ക​ൾ സ്വീ​ക​രി​ച്ചു. ഈ ​മേ​ഖ​ല​യി​ൽ നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള ലോ​ക​പ്ര​ശ​സ്ത ബ്രാ​ൻ​ഡു​ക​ളെ പി​ന്ത​ള്ളി​യാ​ണ് മൂ​ന്നു വ​ർ​ഷം മാ​ത്രം പ്രാ​യ​മു​ള്ള മ​ല​യാ​ളി ക​മ്പ​നി ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.


പോ​ള​ണ്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ഇ​ന്ത്യ​ൻ ബ്രാ​ൻ​ഡുകളിലൊന്നായി മാ​റി​യ "മ​ല​യാ​ളി' ഇ​പ്പോ​ൾ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ലാ​ഗ​റു​ക​ളി​ൽ ഒ​ന്നാ​യി​ക്കൂ​ടി വ​ള​ർ​ന്നു ക​ഴി​ഞ്ഞു. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 21 രാ​ജ്യ​ങ്ങ​ളി​ലെ വി​പ​ണി​ക​ളി​ൽ ഈ ​മ​ല​യാ​ളി പാ​നീ​യം ല​ഭ്യ​മാ​ണ്.
">